x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​നി​മാ ടി​ക്ക​റ്റു​ക​ൾ​ക്ക് ര​ണ്ടു​ശ​ത​മാ​നം അ​ധി​ക​നി​കു​തി: നി​ർ​ദേ​ശം ഹൈ​ക്കോ​ട​തി ത​ള്ളി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 12, 2026 11:09 AM IST | Updated: September 12, 2026 11:09 AM IST

പ്രതീകാത്മക ചിത്രം

ക​ർ​ണാ​ട​ക​യി​ലെ സി​നി​മാ തി​യേ​റ്റ​റു​ക​ളി​ൽ ടി​ക്ക​റ്റു​ക​ൾ​ക്കു​മേ​ൽ ര​ണ്ടു​ശ​ത​മാ​നം അ​ധി​ക​നി​കു​തി ഈ​ടാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശം ത​ള്ളി ഹൈ​ക്കോ​ട​തി.

സി​നി​മാ​മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ നി​കു​തി മ​ൾ​ട്ടി പ്ല​ക്സ് തി​യേ​റ്റു​ക​ളി​ലു​ൾ​പ്പെ​ടെ ഈ​ടാ​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം.

ഇ​തി​നെ​തി​രേ മ​ൾ​ട്ടി പ്ല​ക്സ് ഉ​ട​മ​ക​ളു​ടെ അ​സോ​സി​യേ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റി​സ് എ​ച്ച്.​ടി. ന​രേ​ന്ദ്ര​പ്ര​സാ​ദി​ന്‍റെ ന​ട​പ​ടി. 2024-ലെ ​ക​ർ​ണാ​ട​ക സി​നി ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ആ​ക്ടി​വി​സ്റ്റ് ക്ഷേ​മ​നി​യ​മ പ്ര​കാ​ര​മാ​ണ് നി​കു​തി പി​രി​ക്കാ​ൻ സ​ർ​ക്കാ​ർ തി​യേ​റ്റ​റു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, നി​യ​മ​പ്ര​കാ​രം നി​കു​തി പി​രി​ക്കാ​നു​ള്ള തീ​യ​തി സ​ർ​ക്കാ​ർ ഇ​തു​വ​രെ വി​ജ്ഞാ​പ​നം ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ൻ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു.

നി​യ​മം ഇ​തു​വ​രെ വി​ജ്ഞാ​പ​നം ചെ​യ്തി​ട്ടി​ല്ലെ​ന്ന് വാ​ദ​ത്തി​നി​ടെ സ​ർ​ക്കാ​രും കോ​ട​തി​യെ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് നി​കു​തി പി​രി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശം കോ​ട​തി ത​ള്ളി​യ​ത്.

Tags : Karnataka HC Government Proposal Tax Extra Tax

Recent News

Corehub Up