x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മീ​ഷ പ​ട്ടേ​ലിന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം; ല​ക്ഷങ്ങളുടെ സ്വ​ർ​ണം ക​വ​ർ​ന്ന ജോലിക്കാരി ഒടുവിൽ പിടിയിൽ

സിനിമ ഡെസ്‌ക്
Published: September 12, 2026 07:27 PM IST | Updated: September 12, 2026 07:27 PM IST

അമീഷ പട്ടേൽ.

ബോ​ളി​വു​ഡ് ന​ടി അ​മീ​ഷ പ​ട്ടേ​ലിന്‍റെ മും​ബൈ​യി​ലു​ള്ള കു​ടും​ബ​വീ​ട്ടി​ൽ മോ​ഷ​ണം. അ​ഞ്ചു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണു ക​വ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി സീ​മ ഘാ​ട്ടെയെ (40) മും​ബൈ പൊലിസ് അറ​സ്റ്റ് ചെ​യ്തു. ച​ർ​ച്ച് ഗേ​റ്റി​ലെ വീ​ട്ടി​ലാണു മോഷണം. ഒ​ന്ന​ര വ​ർ​ഷ​മാ​യി അ​മീ​ഷയുടെ അ​മ്മ ആ​ശ പ​ട്ടേ​ലി​ന്‍റെ വീ​ട്ടിലെ ജോലിക്കാരിയാണു സീമ. ന​ടി​യു​ടെ അ​മ്മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തും.

ജ​നു​വ​രി​യി​ലാ​ണു വീ​ട്ടി​ൽനി​ന്ന് ആ​ഭ​ര​ണം കാ​ണാ​താ​യ​ത്. വീ​ട്ടു​ജോ​ലി​ക്കാ​രി​യെ സം​ശ​യ​മുണ്ടെന്ന് ആശ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മാ​സ​ങ്ങ​ളോ​ളം ന​ടി​യു​ടെ അ​മ്മ ഇ​വ​രോ​ടു മോ​ഷ​ണ​വി​വ​രം ചോ​ദി​ച്ചെ​ങ്കി​ലും താ​ൻ എ​ടു​ത്തി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാണ് പൊലി​സി​ൽ പ​രാ​തി ന​ൽ​കിയത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ സെ​പ്റ്റം​ബ​ർ 15 വ​രെ പൊലിസ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കാ​ണാ​താ​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നും പ്ര​തി​ക്കു ക്രിമിനൽ പ​ശ്ചാ​ത്ത​ല​മു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കാ​നു​മു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊലി‌‌​സ്.

'ക​ഹോ നാ ​പ്യാ​ർ ഹേ' ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച അ​മീ​ഷ പ​ട്ടേ​ൽ 'ഗ​ദ​ർ: ഏ​ക് പ്രേം ​ക​ഥ', 'ഹം​രാ​സ്', 'ഭൂ​ൽ ഭു​ല​യ്യ' തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2023-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'ഗ​ദ​ർ 2' വി​ലൂ​ടെ​യാ​ണ് അ​മീ​ഷ വീ​ണ്ടും വ​ലി​യ തി​രി​ച്ചു​വ​ര​വു ന​ട​ത്തി​യ​ത്.

Tags : AmeeshaPatel CrimeNews Bollywood MumbaiPolice

Recent News

Corehub Up