Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MumbaiPolice

Video

നായകനാകാൻ ഇറങ്ങി നാണക്കേടായി; മുംബൈയിൽ റോഡിൽ തീയിട്ട് റീൽ നിർമ്മിച്ച യുവാവിനെതിരെ പോലീസ്‌ നടപടിയിലേക്ക്

മുംബൈയിലെ ഗോരേഗാവ് വെസ്റ്റ് സോമാനി ഗ്രാം പ്രദേശത്ത് ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി യുവാവ് നടത്തിയ അഭ്യാസപ്രകടനം വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

സുൻടെക് സിറ്റിക്ക് സമീപമുള്ള ഫോർത്ത് അവന്യൂ റെസിഡൻഷ്യൽ കോംപ്ലക്സിന് പുറത്തുവെച്ച് റോഡിൽ പെട്രോളൊഴിച്ച് തീയിട്ട് റീൽ ചിത്രീകരിച്ചതാണ് വിവാദമായത്.

തന്‍റെ 33 ാം പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി, റോഡിൽ പെട്രോളൊഴിച്ച് തീയിട്ട് '33' എന്ന അക്കത്തിന്‍റെ ആകൃതിയിൽ തീ ജ്വാലകൾ ഉയർത്താനാണ് യുവാവ് ശ്രമിച്ചത്.

ജോഗേശ്വരി വെസ്റ്റ് സ്വദേശിയായ ഫഹദ് ഷെയ്ഖ് എന്ന കാർ ഡീലറാണ് ഇതിന് പിന്നിലെന്ന് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഇതിന്‍റെ വീഡിയോ മൊബൈൽ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിമിഷനേരം കൊണ്ട് വൈറലായി. അപകടകരമായ രീതിയിൽ നടത്തിയ ഈ പ്രവൃത്തി മൂലം പൊതുമുതലായ എം.എം.ആർ.ഡി.എ റോഡിന്‍റെ നാല് വ്യത്യസ്ത ഭാഗങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നാട്ടുകാർക്കിടയിൽ വലിയ തോതിലുള്ള ഭീതിയും അമർഷവും ഉടലെടുത്തിട്ടുണ്ട്.

പൊതുനിരത്തിൽ ഇത്തരത്തിലുള്ള അശ്രദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

സംഭവത്തിൽ മുംബൈ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോയിലെ ദൃശ്യങ്ങൾ, സംഭവം നടന്ന സ്ഥലം, സമയം, റോഡിനുണ്ടായ നാശനഷ്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വസ്തുതകൾ പോലീസ് സംഘം പരിശോധിച്ചുവരികയാണ്.

അന്വേഷണം പൂർത്തിയാക്കിയ ശേഷം നിയമപരമായ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.

Latest News

Corehub Up