x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടു​റോ​ഡി​ൽ ജ​ന്മ​ദി​നാ​ഘോ​ഷ​വും വെ​ടി​വെ​പ്പും; പ​ത്തു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

നാഷണൽ ഡെസ്ക്
Published: August 8, 2026 03:39 AM IST | Updated: August 8, 2026 03:39 AM IST

ന​ടു​റോ​ഡി​ൽ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ യു​വാ​വ് വെ​ടി​യു​തി​ർ​ക്കു​ന്നു.

മും​ബൈ: പൊ​തു​വ​ഴി​യി​ൽ കാ​ർ നി​ർ​ത്തി​യി​ട്ട് ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ക​യും എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ച് വെ​ടി​യു​തി​ർ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ​ത്തു പേ​രെ മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ലെ ബോ​റി​വ​ലി​യി​ലെ ഗൊ​രാ​യ് 2 മേ​ഖ​ല​യി​ൽ റോ​ഡി​നു ന​ടു​വി​ലാ​ണ് യു​വാ​ക്ക​ളു​ടെ സം​ഘം ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

കാ​റി​ന്‍റെ ബോ​ണ​റ്റി​നു മു​ക​ളി​ൽ നി​ര​വ​ധി കേ​ക്കു​ക​ൾ വ​ച്ചാ​ണ് ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച യു​വാ​വ് അ​ത് മു​റി​ച്ച​ത്. ഈ ​സ​മ​യം ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ ഉ​ച്ച​ത്തി​ൽ ബ​ഹ​ളം വ​യ്ക്കു​ക​യും റോ​ഡി​ൽ വ​ലി​യ രീ​തി​യി​ൽ പ്ര​ശ്‌​ന​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​ക​യും ചെ​യ്തു. റോ​ഡി​നു ന​ടു​വി​ലെ ഒ​ത്തു​കൂ​ട​ൽ പ്ര​ദേ​ശ​ത്ത് വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​യി.

ഇ​തി​നി​ട​യി​ലാ​ണ് സം​ഘ​ത്തി​ലൊ​രാ​ൾ കൈ​യി​ലു​ണ്ടാ​യി​രു​ന്ന എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ച് വെ​ടി​യു​തി​ർ​ത്ത​ത്. സം​ഭ​വ​ത്തി​ൽ ആ​കാ​ശ് ഗു​പ്‌​ത, ജ​തി​ൻ ശ​ർ​മ, വി​ജേ​ഷ് ഉ​പാ​ധ്യാ​യ എ​ന്നി​വ​രു​ൾ​പ്പെ​ടെ പ​ത്ത് പേ​രെ പോ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്‌​തു. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം, മ​ഹാ​രാ​ഷ്ട്ര പൊ​ലീ​സ് ആ​ക്ട്, ക്രി​മി​ന​ൽ ലോ ​ഭേ​ദ​ഗ​തി നി​യ​മം എ​ന്നി​വ​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Tags : MumbaiPolice BirthdayCelebration AirGunShooting Borivali PoliceCase

Recent News

Corehub Up