x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ങ് സൈ​ഡി​ൽ വ​ന്ന് കാ​ർ ത​ട​ഞ്ഞു; മും​ബൈ​യി​ൽ യു​വ​തി​ക്ക് നേ​രെ അ​സ​ഭ്യ​വ​ർ​ഷം, വീ​ഡി​യോ പു​റ​ത്ത്!


Published: October 4, 2026 04:05 PM IST | Updated: October 4, 2026 04:05 PM IST

മും​ബൈ​യി​ലെ പ​ട്ക​ർ മാ​ർ​ഗ് - ഗാം​ദേ​വി റോ​ഡ് ജ​ങ്ഷ​നി​ൽ തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ​യെ​ത്തി​യ സ്കൂ​ട്ട​ർ ഡ്രൈ​വ​ർ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി വ​നി​താ ഡ്രൈ​വ​ർ​ക്ക് നേ​രെ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യ​ത് ന​ഗ​ര​ത്തി​ലെ റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ചും ഡ്രൈ​വ​ർ​മാ​രു​ടെ പ്ര​കോ​പ​ന​പ​ര​മാ​യ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ചു​മു​ള്ള ആ​ശ​ങ്ക​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ന​ഗ​ര​വാ​സി​യാ​യ മോ​ണ​ൽ ജ​വേ​രി എ​ന്ന യു​വ​തി ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി റോ​ങ് സൈ​ഡി​ലൂ​ടെ​യെ​ത്തി​യ​യാ​ൾ കാ​റി​ന് മു​ന്നി​ൽ വാ​ഹ​നം കു​റു​കെ നി​ർ​ത്തി വ​ഴി മു​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മോ​ണ​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​തി​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ ഇ​യാ​ൾ പ്ര​കോ​പി​ത​നാ​വു​ക​യും കാ​റി​ന​രി​കി​ൽ നി​ന്ന് ഹി​ന്ദി​യി​ൽ മോ​ശം വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് സം​സാ​രി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നും അ​തേ തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ​ത്ത​ന്നെ ഇ​യാ​ൾ സ്കൂ​ട്ട​റോ​ടി​ച്ച് പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ യു​വ​തി പി​ന്നീ​ട് പു​റ​ത്തു​വി​ട്ടു.

നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രും വ​ൺ​വേ തെ​റ്റി​ച്ചു​ള്ള യാ​ത്ര​ക​ളും സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്രി​ക​ർ​ക്ക് ഉ​ണ്ടാ​ക്കു​ന്ന ഭീ​ഷ​ണി​യാ​ണ് ഈ ​സം​ഭ​വം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഒ​പ്പം ഇ​ത്ത​രം നി​സാ​ര ത​ർ​ക്ക​ങ്ങ​ൾ പെ​ട്ടെ​ന്ന് വ​ലി​യ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളി​ലേ​ക്ക് വ​ഴി​മാ​റു​ന്ന​തി​ലെ അ​പ​ക​ട​വും ഇ​തി​ലൂ​ടെ പു​റ​ത്തു​വ​രു​ന്നു​ണ്ട്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വി​ഷ​യ​ത്തി​ൽ മും​ബൈ ട്രാ​ഫി​ക് പൊ​ലി​സ് നേ​രി​ട്ട് ഇ​ട​പെ​ട്ടു. സം​ഭ​വം അ​ന്വേ​ഷി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പ​രാ​തി ടാ​ർ​ഡി​യോ ട്രാ​ഫി​ക് ഡി​വി​ഷ​ന് കൈ​മാ​റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

റോ​ഡി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​ത്ത പെ​രു​മാ​റ്റ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ക്കു​ന്ന​ത്.

Tags : MumbaiNews RoadRage MumbaiTraffic TrafficViolations MumbaiPolice

Recent News

Business

ചാഞ്ചാട്ടത്തിനു പിന്നാലെ നിശ്ചലമായി സ്വർണം; പവന് 1.10 ലക്ഷത്തിൽ താഴെത്തന്നെ കൊച്ചി: സംസ്ഥാനത്ത് വാരാദ്യം നിശ്ചലമായി സ്വർണവില. 22 കാരറ്റ് സ്വർണം ഗ്രാമിന് 13,675 രൂപയിലും പവന് 1,09,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,235 രൂപയാണ്. സംസ്ഥാനത്ത് ഒരാഴ്ച നീണ്ട ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീഴ്ചയോടെയാണ് കഴിഞ്ഞ ശനിയാഴ്ച സ്വർണം വ്യാപാരം അവസാനിപ്പിച്ചത്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞ സ്വർണവില വീണ്ടും 1.10 ലക്ഷത്തിനു താഴെപ്പോയിരുന്നു. ഓണക്കാല ഇടിവിൽ ഒരാഴ്ചയ്ക്കിടെ പവന് 8,800 രൂപയോളം ഇടിഞ്ഞ ശേഷമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം ദൃശ്യമായത്. ഓഗസ്റ്റ് തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. പിന്നീട് കുതിപ്പും കിതപ്പുമാണ് ദൃശ്യമായത്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില. ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീ
Corehub Up