ഡൽഹി ജന്തർമന്തറിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടയിൽ ബസിന് മുന്നിൽനിന്ന് ക്യാമറയ്ക്ക് പോസ് ചെയ്ത യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ വിവാദത്തിന് വഴിതെളിച്ചു. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഉയർന്ന പ്രതിഷേധത്തിനിടയിലാണ് സംഭവം.
എന്നാൽ സമരത്തിന്റെ കാതലായ വിഷയം ചർച്ചയാകുന്നതിന് പകരം, ജനശ്രദ്ധ നേടാനുള്ള യുവതിയുടെ ശ്രമമാണ് സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനത്തിന് ഇരയായത്. പ്രതിഷേധങ്ങൾക്കിടെ യാത്രാതടസം സൃഷ്ടിച്ച് ബസിന് മുന്നിൽ നൽക്കുന്ന പെൺകുട്ടിയുടെ വീഡിയോ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രചരിച്ചത്.
ഗൗരവമേറിയ പൊതുപ്രശ്നങ്ങൾ ഉന്നയിക്കുന്ന സമരവേദികളെ വെറും മോഡലിംഗ് ഷൂട്ടുകൾക്കും റീൽസുകൾക്കുമുള്ള ഇടമാക്കി മാറ്റരുതെന്ന ആവശ്യമാണ് വീഡിയോ പങ്കുവെച്ച വ്യക്തി പ്രധാനമായും ഉന്നയിച്ചത്.
ഒപ്പം, വൈറലാകാൻ വേണ്ടി മാത്രം നടത്തുന്ന ഇത്തരം പ്രകടനങ്ങൾ അങ്ങേയറ്റം അരോചകമാണെന്നും ഇയാൾ കുറിച്ചു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ യുവതിക്കെതിരെ പരിഹാസ മീമുകൾ നിറഞ്ഞു.
റിയാലിറ്റി ഷോകളിൽ അവസരം ലഭിക്കാനും ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാനും വേണ്ടിയുള്ള വിലകുറഞ്ഞ സ്റ്റണ്ടുകളാണ് തെരുവിൽ നടക്കുന്നതെന്നാണ് ഭൂരിഭാഗം പേരുടെയും വിമർശനം.
പൊലിസിന്റെ വാഹനമേതാണെന്നോ സ്വകാര്യ ബസേതാണെന്നോ പോലും തിരിച്ചറിയാൻ കഴിയാത്തവരാണ് ഇത്തരം വണ്ടി തടയൽ പ്രഹസനങ്ങളുമായി ഇറങ്ങുന്നതെന്നും ചിലർ പരിഹസിച്ചു.
കുറച്ചു ലൈക്കുകൾക്കും വ്യൂസിനും വേണ്ടി ആത്മാർഥതയില്ലാതെ നടത്തുന്ന ഇത്തരം പ്രകടനങ്ങൾ കാരണം യഥാർഥ ജനകീയ ആവശ്യങ്ങൾ മുങ്ങിപ്പോവുകയാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.
സോഷ്യൽ മീഡിയ താൽക്കാലികമായി നിരോധിച്ചാൽ തീരുന്ന പ്രഹസനമേ ഇത്തരക്കാരുടെ സമരങ്ങൾക്കുള്ളൂ എന്ന കടുത്ത അഭിപ്രായപ്രകടനങ്ങളും ഇതോടൊപ്പം ഉയരുന്നുണ്ട്.
ഏതായാലും ഗൗരവമുള്ള പ്രതിഷേധങ്ങളെ ഇൻസ്റ്റാഗ്രാം റീൽസുകളാക്കി മാറ്റുന്ന പുതിയ ട്രെൻഡിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇപ്പോൾ ഡിജിറ്റൽ ഇടങ്ങളിൽ പുകയുന്നത്.
atp every person is just trying to go viral by doing this model pose and it’s getting so annoying pls stop pic.twitter.com/ACLjm41DNa
— Ojas Bhandari (@ojasbhandarii) October 3, 2026
Tags : JantarMantarProtest ViralVideo InstaReelsVsProtest JantarMantar ViralNews