x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​ബി ഗാ​യ​ക​ൻ ഗു​ലാ​ബ് സി​ദ്ദു​വി​ന്‍റെ വ​സ​തി​ക്കു​നേ​രേ വെ​ടി​വ​യ്പ്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 14, 2026 10:41 AM IST | Updated: September 14, 2026 10:41 AM IST

ഗു​ലാ​ബ് സി​ദ്ദു

പഞ്ചാ​ബി ഗാ​യ​ക​ൻ ഗു​ലാ​ബ് സി​ദ്ദു​വി​ന്‍റെ ബ​ർ​ണാ​ല​യി​ലെ വീ​ട്ടി​ൽ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ മൂ​ന്ന് അ​ക്ര​മി​ക​ൾ ആ​റ് റൗ​ണ്ട് വെ​ടി​യു​തി​ർ​ത്തു. ഇ​ന്ന​ലെ വെ​ളു​പ്പി​ന് 1.30നാ​യി​രു​ന്നു സം​ഭ​വം.

ഈ ​സ​മ​യം സി​ദ്ദു ഓ​സ്ട്രേ​ലി​യ​യി​ലാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളും ഭാ​ര്യ​യും മ​ക്ക​ളു​മാ​ണു പ​ർ​വാ​ഹി​യി​ലെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​ക്ര​മി​ക​ൾ മോ​ട്ടോ​ർ​സൈ​ക്കി​ളി​ലെ​ത്തു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ധോ​ണി ബാ​ൽ എ​ന്ന ഗു​ണ്ടാ​നേ​താ​വ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന സ്ഥി​രീ​ക​രി​ക്കാ​ത്ത ഓ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സി​ദ്ദു​വി​ന് നേ​ര​ത്തേ ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പൊ​ലി​സ് സു​ര​ക്ഷ​ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Tags : Punjabi singer Gulab Sidhu residence attack gunfire

Recent News

Corehub Up