തിരുവനന്തപുരം: പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ചെറുപുഴയിൽ വച്ച് മരിച്ച രാജേഷിന്റെ കുടുംബത്തിന് അടിയന്തര സർക്കാർ സഹായം ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജേഷിന്റെ ഭാര്യയ്ക്ക് സർക്കാർ ഉടൻ ജോലി നൽകണം. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീട് പണി പൂർത്തിയാക്കുന്നതിനും സഹായം നൽകണമെന്നും വീട് സന്ദർശിച്ചശേഷം പിണറായി പറഞ്ഞു.
കുടുംബം അനാഥമാകാൻ പാടില്ലെന്നും മുൻകാലത്തേക്കാൾ കൂടുതൽ സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാര്യയ്ക്ക് ജോലി നൽകുന്ന കാര്യത്തിൽ തീരുമാനം നീട്ടിക്കൊണ്ടുപോകരുതെന്നും താൽക്കാലികമായെങ്കിലും ജോലി വലിയ ആശ്വാസമാകും. ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ സർക്കാർ ഇടപെടണം.
എന്ത് ചെയ്താലും അധികമാകില്ല. അത്രയും വിലപ്പെട്ട ജീവനാണ് നഷ്ടമായത്. എല്ലാ പിന്തുണയും കുടുംബത്തിനുണ്ടാകുമെന്നും പിണറായി വ്യക്തമാക്കി.