സംവിധായകൻ കൃഷാന്ദ് ഒരുക്കുന്ന പുതിയ ചിത്രം മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസ് ടീസർ റിലീസായി. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമിക്കുന്നത്.
മസ്തിഷ്ക മരണം- എ ഫ്രാങ്കെൻബൈറ്റിംഗ് ഓഫ് സൈമൺസ് മെമ്മറീസ് എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ‘ആവാസവ്യൂഹം’, ‘പുരുഷ പ്രേതം’ എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗഗനചാരി എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്.
2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ഏറെ വ്യത്യസ്തമായ മേക്കിംഗ് ശൈലിയും കഥ പറച്ചിൽ രീതിയും ആണ് ചിത്രത്തിന്റേത് എന്ന സൂചനയാണ് ടീസർ നൽകുന്നത്.
വിഎഫ്എക്സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവർ നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ, നടൻ സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നുണ്ട്.
സാരേഗാമ ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. സൂരജ് സന്തോഷ്, ഇന്ദുലേഖ, ജെമൈമ ഫെജോ, എം സി കൂപ്പർ എന്നിവർ ചിത്രത്തിലെ മറ്റു ഗാനങ്ങളുടെ ഭാഗമാണ്. ചിത്രം ഫെബ്രുവരി റിലീസായി തിയേറ്ററുകളിലെത്തും.
ഛായാഗ്രഹണം പ്രയാഗ് മുകുന്ദൻ, സംഗീതം വർക്കി, എഡിറ്റർ കൃഷാന്ദ്, ചീഫ് അസ്സോ. ഡയറക്ടർ നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ് അർഷാദ് വർക്കല, സംഘട്ടനം ശ്രാവൺ സത്യ, വസ്ത്രാലങ്കാരം ദിവ്യ ജോബി, ചീഫ് അസ്സോ. സിനിമാട്ടോഗാഫി നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയേഷ് എൽ ആർ, കളറിസ്റ്റ് അർജുൻ മേനോൻ (കാൻപ്രോ), സ്റ്റിൽസ് കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ ആരോമൽ പയ്യന്നൂർ, മാർക്കറ്റിംഗ്: ബ്രിംഗ്ഫോർത്ത്, പിആർഒ ശബരി.