രാജാക്കാട്: റാങ്കുകളുടെ തിളക്കത്തിൽ രാജാക്കാട് സാൻജോ കോളജ്. എംജി സർവകലാശാല എംഎസ് ഡബ്ല്യു പരീക്ഷയിലാണ് കോളജിലെ മൂന്ന് മിടുക്കികൾ റാങ്ക് നേടിയത്. അഞ്ജന ജോൺസൺ രണ്ടാം റാങ്കും ആര്യ ഷാന്റി അഞ്ചാം റാങ്കും പി.പി. ജ്യോതിക പത്താം റാങ്കും കരസ്ഥമാക്കി.
ബാച്ചിലെ മറ്റ് വിദ്യാർഥികളും ഉന്നത വിജയം നേടി. റാങ്ക് ജേതാക്കളെ പ്രിൻസിപ്പൽ ഡോ. ജിജോ ഇണ്ടിപ്പറമ്പിൽ, മാനേജർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ എന്നിവർ അനുമോദിച്ചു.