Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Released

ജ​യി​ൽ മോ​ച​നം വേ​ണം, സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യ​ണം; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് ആ​ർ.​സു​ഗ​ത​ൻ

കൊ​ച്ചി: സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​പ്പാ​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ.​സു​ഗ​ത​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ജ​യി​ലി​ൽ നി​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​ണ് സു​ഗ​ത​ന്‍റെ ഹ​ർ​ജി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം. 14നാ​ണ് സ​ത്യ​പ്ര​തി​ജ്ഞ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

നെ​ടു​മ​ങ്ങാ​ട് കോ​ട​തി നേ​ര​ത്തെ മ​റ്റ് ര​ണ്ട് കേ​സു​ക​ളി​ൽ സു​ഗ​ത​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ സു​ഗ​ത​ന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ കൗ​ൺ​സി​ല​റു​ടെ സ​ത്യ​പ്ര​തി​ജ്ഞ ജ​യി​ലി​ൽ വെ​ച്ച് ത​ന്നെ ന​ട​ത്തി​ക്കൂ​ടെ​യെ​ന്ന് ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

അ​തേ​സ​മ​യം സു​ഗ​ത​നെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ജ​യി​ലി​ൽ നി​ന്ന് മോ​ചി​പ്പി​ക്ക​രു​തെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. ജ​യി​ലി​ൽ വെ​ച്ച് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്താ​ൻ നി​യ​മ​പ​ര​മാ​യി സാ​ധി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം തി​ങ്ക​ളാ​ഴ്ച മ​റു​പ​ടി ന​ൽ​കാ​മെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ സ​ത്യ​പ്ര​തി​ജ്ഞ അ​സാ​ധു​വാ​ക്ക​പ്പെ​ട്ട 20 ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രി​ൽ ഒ​രാ​ളാ​ണ് സു​ഗ​ത​ൻ. മ​റ്റ് കൗ​ൺ​സി​ല​ർ​മാ​ർ നേ​ര​ത്തെ വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​രു​ന്നു.

International

വത്തിക്കാന്‍റെ ഇടപെടല്‍; ക്യൂബയില്‍ 51 തടവുകാരെ മോചിപ്പിക്കും

ഹ​​​വാ​​​ന: വി​​​ശു​​​ദ്ധ​​​വാ​​​ര​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ക്യൂ​​​ബ​​​യി​​​ൽ 51 ത​​​ട​​​വു​​​പു​​​ള്ളി​​​ക​​​ളെ മോ​​​ചി​​​പ്പി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നം.

സ്വാ​​​ത​​​ന്ത്ര്യം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട വ്യ​​​ക്തി​​​ക​​​ളു​​​ടെ പു​​​ന​​​ര​​​വ​​​ലോ​​​ക​​​ന​​​ത്തി​​​നും മോ​​​ച​​​ന​​​ത്തി​​​നു​​​മാ​​​യി ക്യൂ​​​ബ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​വു​​​മാ​​​യി വ​​​ത്തി​​​ക്കാ​​​ന്‍ ന​​​ട​​​ത്തി​​​യ ച​​​ര്‍ച്ച​​​യാ​​​ണു ഫ​​​ലം ക​​​ണ്ട​​​ത്.

ക്യൂ​​​ബ​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ല്‍ ജ​​​നു​​​വ​​​രി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ​​​യും ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ വ​​​ത്തി​​​ക്കാ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ സ​​​മീ​​​പ​​​കാ​​​ല കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ളു​​​ടെ​​​യും ഇ​​​ട​​​യി​​​ലാ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം വ​​​രു​​​ന്ന​​​ത്.

നേ​​​ര​​​ത്തേ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് നി​​​ര​​​വ​​​ധി ത​​​ട​​​വു​​​കാ​​​രെ ക്യൂ​​​ബ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം മോ​​​ചി​​​പ്പി​​​ച്ചി​​​രു​​​ന്നു.

Kerala

മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ ആ​ക്ര​മി​ച്ച കേ​സ്; കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ജ​യി​ല്‍​മോ​ചി​ത​രാ​യി

ക​ണ്ണൂ​ർ: മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ജ​യി​ല്‍ മോ​ചി​ത​രാ​യി.​ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി വൈ​കു​ന്നേ​രം നാ​ലി​ന് പു​റ​ത്തി​റ​ങ്ങി​യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ഗം​ഭീ​ര സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു.

വ​ധ​ശ്ര​മം അ​ട​ക്കം ഒ​മ്പ​ത് വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യ കേ​സി​ല്‍ നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. മ​ന്ത്രി​യെ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് സം​ഭ​വ​സ​മ​യ​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രും മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ന​പൂ​ർ​വം താ​റ​ടി​ച്ചു​കാ​ണി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​തെ​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.​ കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി.​അ​തു​ല്‍,അ​ക്ഷ​യ് മാ​ട്ടൂ​ല്‍, ബി​തു​ല്‍ ബാ​ല​ന്‍, സി.​എ​ച്ച്.​മു​ബാ​സ്, അ​ഹ​മ്മ​ദ് യാ​സീ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് കോ​ട​തി ജാ​മ്യം ന​ല്‍​കി​യ​ത്.

എ​ല്ലാ തി​ങ്ക​ളാ​ഴ്ച്ച​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണം. ജാ​മ്യ കാ​ല​യ​ള​വി​ല്‍ മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട​രു​ത് എ​ന്നീ വ്യ​വ​സ്ഥ​ക​ളോ​ടെ അ​മ്പ​തി​നാ​യി​രം രൂ​പ​യു​ടെ ര​ണ്ട് ആ​ള്‍ ജാ​മ്യ​ത്തി​ലാ​ണ് അ​ഞ്ചു​പേ​രെ​യും വി​ട്ട​യ​ച്ച​ത്.

Kerala

ഡി​എ, ഡി​ആ​ർ: ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ​​​​യും ക്ഷാ​​​​മ​​​​ബ​​​​ത്ത (ഡി​​​​എ) കു​​​​ടി​​​​ശി​​​​ക​​​​യും പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​രു​​​​ടെ ക്ഷാ​​​​മാ​​​​ശ്വാ​​​​സ (ഡി​​​​ആ​​​​ർ) കു​​​​ടി​​​​ശി​​​​ക​​​​യും അ​​​​നു​​​​വ​​​​ദി​​​​ച്ചു കൊ​​​​ണ്ടു സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ങ്ങി.

2026-27 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം മു​​​​ത​​​​ൽ എ​​​​ട്ടു ഗ​​​​ഡു​​​​ക്ക​​​​ളാ​​​​യി കു​​​​ടി​​​​ശി​​​​ക വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കു​​​​ടി​​​​ശി​​​​ക വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദ​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വ് പി​​​​ന്നാ​​​​ലെ ഇ​​​​റ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്.

Kerala

ജെ.​ബി.​ കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വേ​ഗം പു​റ​ത്തു​വി​ട​ണം: കെ​സി​വൈ​എം

ത​​​​​ല​​​​​ശേ​​​​​രി: ജെ.​​​​​ബി.​ കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് എ​​​​​ത്ര​​​​​യും പെ​​​​​ട്ടെ​​​​​ന്ന് പു​​​​​റ​​​​​ത്തു​​​​​വി​​​​​ട​​​​​ണ​​​​​മെ​​​​​ന്നും ഉ​​​​​ന്ന​​​​​ത വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യെ ത​​​​​ക​​​​​ർ​​​​​ക്കു​​​​​ന്ന നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ൾ തി​​​​​രു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നും കെ​​​​​സി​​​​​വൈ​​​​​എം വാ​​​​​ർ​​​​​ഷി​​​​​ക സെ​​​​​ന​​​​​റ്റ് സ​​​മ്മേ​​​ള​​​നം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

ത​​​​​ല​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​യു​​​​​ടെ ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വ​​​​​ത്തി​​​​​ൽ ര​​​​​ണ്ടു ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി സാ​​​​​ൻ​​​​​ജോ​​​​​സ് മെ​​​​​ട്രോ​​​​​പൊ​​​​​ളി​​​​​റ്റ​​​​​ൻ സ്കൂ​​​​​ളി​​​​​ൽ ന​​​​​ട​​​​​ന്ന കെ​​​​​സി​​​​​വൈ​​​​​എം 48-ാം സം​​​​​സ്ഥാ​​​​​ന വാ​​​​​ർ​​​​​ഷി​​​​​ക സെ​​​​​ന​​​​​റ്റ് സ്പീ​​​​​ക്ക​​​​​ർ എ.​​​​​എ​​​​​ൻ. ഷം​​​​​സീ​​​​​ർ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു.

ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യം ഒ​​​​​രു സം​​​​​വി​​​​​ധാ​​​​​നം മാ​​​​​ത്ര​​​​​മ​​​​​ല്ല, അ​​​​​തൊ​​​​​രു സം​​​​​സ്കാ​​​​​ര​​​​​മാ​​​​​ണെ​​​​​ന്ന് സ്പീ​​​​​ക്ക​​​​​ർ പ​​​​​റ​​​​​ഞ്ഞു. യു​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ ച​​​​​ർ​​​​​ച്ച ചെ​​​​​യ്യു​​​​​ക​​​​​യും ചി​​​​​ന്തി​​​​​ക്കു​​​​​ക​​​​​യും ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ത്തോ​​​​​ടെ പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​മ്പോ​​​​​ഴാ​​​​​ണ് ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യം ശ​​​​​ക്ത​​​​​മാ​​​​​കു​​​​​ന്ന​​​​​തെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ടു.

ത​​​​​ല​​​​​ശേ​​​​​രി ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പാം​​​​​പ്ലാ​​​​​നി മു​​​​​ഖ്യാ​​​​​തി​​​​​ഥി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. സ​​​​​ഭ​​​​​യും സ​​​​​മൂ​​​​​ഹ​​​​​വും നേ​​​​​രി​​​​​ടു​​​​​ന്ന സ​​​​​മ​​​​​കാ​​​​​ലീ​​​​​ന വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ളെ യു​​​​​വ​​​​​ത്വം ജാ​​​​​ഗ്ര​​​​​ത​​​​​യോ​​​​​ടെ അ​​​​​ഭി​​​​​മു​​​​​ഖീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പാം​​​​​പ്ലാ​​​​​നി പ​​​​​റ​​​​​ഞ്ഞു.

കെ​​​​​സി​​​​​വൈ​​​​​എം സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എ​​​​​ബി​​​​​ൻ ക​​​​​ണി​​​​​വ​​​​​യ​​​​​ലി​​​​​ൽ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ 32 രൂ​​​​​പ​​​​​ത​​​​​ക​​​​​ളി​​​​​ൽ നി​​​​​ന്നു​​​​​ള്ള കെ​​​​​സി​​​​​വൈ​​​​​എം നേ​​​​​താ​​​​​ക്ക​​​​​ൾ സെ​​​​​ന​​​​​റ്റി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു. സം​​​​​സ്ഥാ​​​​​ന വാ​​​​​ർ​​​​​ഷി​​​​​ക റി​​​​​പ്പോ​​​​​ർ​​​​​ട്ടും ക​​​​​ണ​​​​​ക്കു​​​​​ക​​​​​ളും അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു.

യു​​​​​വ​​​​​ജ​​​​​ന ക​​​​​മ്മീ​​​​​ഷ​​​​​ൻ വൈ​​​​​സ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ബി​​​​​ഷ​​​​​പ് ഡോ. ​​​​​ഡെ​​​​​ന്നി​​​​​സ് കു​​​​​റു​​​​​പ്പ​​​​​ശേ​​​​​രി​​​​​ൽ സം​​​​​സ്ഥാ​​​​​ന യൂ​​​​​ത്ത് അ​​​​​സം​​​​​ബ്ലി​​​​​യു​​​​​ടെ റി​​​​​പ്പോ​​​​​ർ​​​​​ട്ട് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എ​​​​​ബി​​​​​ൻ ക​​​​​ണി​​​​​വ​​​​​യ​​​​​ലി​​​​​ൽ​​​​നി​​​​​ന്ന് ഏ​​​​​റ്റു​​​​​വാ​​​​​ങ്ങി. യു​​​​​വ​​​​​ജ​​​​​ന പ്ര​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ ആ​​​​​ത്മീ​​​​​യ​​​​​ത​​​​​യോ​​​​​ടൊ​​​​​പ്പം സാ​​​​​മൂ​​​​​ഹി​​​​​ക ബോ​​​​​ധ​​​​​വും വ​​​​​ള​​​​​ർ​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നും സ​​​​​ഭാസ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ ഒ​​​​​രു പ്ര​​​​​കാ​​​​​ശ​​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​കാ​​​​​ൻ യു​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​ര​​​​​ണ​​​​​മെ​​​​​ന്നും ബി​​​​ഷ​​​​പ് ഡോ. ​​​​​കു​​​​​റു​​​​​പ്പ​​​​​ശേ​​​​​രി പ​​​​​റ​​​​​ഞ്ഞു.

വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, തൊ​​​​​ഴി​​​​​ൽ, ല​​​​​ഹ​​​​​രി സം​​​​​സ്കാ​​​​​രം, വി​​​​​ദേ​​​​​ശ കു​​​​​ടി​​​​​യേ​​​​​റ്റം തു​​​​​ട​​​​​ങ്ങി​​​​​യ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ ന​​​​​ട​​​​​ന്നു. സ​​​​​മാ​​​​​പ​​​​​ന സ​​​​​മ്മേ​​​​​ള​​​​​നം സ​​​​​ജീ​​​​​വ് ജോ​​​​​സ​​​​​ഫ് എം​​​​​എ​​​​​ൽ​​​​​എ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​​​ൺ​​​​​ഗ്ര​​​​​സ് ഗ്ലോ​​​​​ബ​​​​​ൽ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ റ​​​​​വ.​​ ഡോ.​ ​​​ഫി​​​​​ലി​​​​​പ്പ് ക​​​​​വി​​​​​യി​​​​​ൽ മു​​​​​ഖ്യാ​​​​​തി​​​​​ഥി​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

പു​​​​​തി​​​​​യ​ ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ൾ: ഷി​​​​​ബി​​​​​ൻ ഷാ​​​​​ജി (മാ​​​​​വേ​​​​​ലി​​​​​ക്ക​​​​​ര രൂ​​​​​പ​​​​​ത)-​​​​​പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്, കാ​​​​​സി പൂ​​​​​പ്പ​​​​​ന (കൊ​​​​​ച്ചി രൂ​​​​​പ​​​​​ത)-​​​​​ ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി, ആ​​​​​ഗി മ​​​​​രി​​​​​യ (താ​​​​​മ​​​​​ര​​​​​ശേ​​​​​രി രൂ​​​​​പ​​​​​ത), സാം ​​​​​സ​​​​​ണ്ണി (ഇ​​​​​ടു​​​​​ക്കി രൂ​​​​​പ​​​​​ത)- വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​ർ, ജോ​​​​​യ​​​​​ൽ ജോ​​​​​ൺ (ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത), സെ​​​​​ഞ്ജു ജേ​​​​​ക്ക​​​​​ബ് (പാ​​​​​ലാ രൂ​​​​​പ​​​​​ത), ധ​​​​​ന്യ മോ​​​​​ഹ​​​​​ൻ​​​​​രാ​​​​​ജ് (വി​​​​​ജ​​​​​യ​​​​​പു​​​​​രം രൂ​​​​​പ​​​​​ത), പി​​​​​ൻ​​​​​സി പീ​​​​​റ്റ​​​​​ർ (മൂ​​​​​വാ​​​​​റ്റു​​​​​പു​​​​​ഴ രൂ​​​​​പ​​​​​ത)- ​​​​​സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​മാ​​​​​ർ, ജെ​​​​​ൻ​​​​​സ​​​​​ൻ ആ​​​​​ൽ​​​​​ബി (കോ​​​​​ട്ട​​​​​പ്പു​​​​​റം രൂ​​​​​പ​​​​​ത)-​​​​​ ട്ര​​​​​ഷ​​​​​റ​​​​​ർ.

Kerala

കെപിപിഎച്ച്എ: പോസ്റ്റര്‍ പ്രകാശനം ചെയ്തു

കൊ​​​ച്ചി: കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് പ്രൈ​​​മ​​​റി ഹെ​​​ഡ്മാ​​​സ്റ്റേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​പി​​​പി​​​എ​​​ച്ച്എ) വ​​​ജ്ര​​​ജൂ​​​ബി​​​ലി സം​​​സ്ഥാ​​​ന​​​സ​​​മ്മേ​​​ള​​​നം ഏ​​​പ്രി​​​ല്‍ ഏ​​​ഴ്, എ​​​ട്ട്, ഒ​​​മ്പ​​​ത് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട്ട് ന​​​ട​​​ക്കും. ഇ​​​തി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണാ​​​ര്‍ഥം ത​​​യാ​​​റാ​​​ക്കി​​​യ പോ​​​സ്റ്റ​​​റു​​​ക​​​ളു​​​ടെ പ്ര​​​കാ​​​ശ​​​നം എ​​​റ​​​ണാ​​​കു​​​ളം അ​​​ധ്യാ​​​പ​​​ക​​​ഭ​​​വ​​​നി​​​ല്‍ ന​​​ട​​​ന്നു.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജി. ​​​സു​​​നി​​​ല്‍കു​​​മാ​​​ര്‍, എം.​​​ഐ. അ​​​ജി​​​കു​​​മാ​​​ര്‍, സി.​​​എ​​​ഫ്. റോ​​​ബി​​​ന്‍, കെ.​​​പി. വേ​​​ണു​​​ഗോ​​​പാ​​​ല​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ത്തേ​യും ഡ്രൈ​വ​റേ​യും വി​ട്ട​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ത്തേ​യും ഡ്രൈ​വ​റേ​യും വി​ട്ട​യ​ച്ചു. പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗം ഫ​സ​ൽ അ​ബ്ബാ​സി​നെ​യും ഡ്രൈ​വ​ർ ആ​ൽ​വി​നെ​യു​മാ​ണ് വെ​ള്ളി​യാ​ഴ്ച വി​ട്ട​യ​ച്ച​ത്.

വ്യാ​ഴാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​രെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ലെ​ന്ന് കാ​ണി​ച്ച് ഡി​ജി​പി​ക്ക് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഫ​സ​ൽ അ​ബ്ബാ​സി​ന്‍റെ സ​ഹോ​ദ​രി​യാ​ണ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. സ​ഹോ​ദ​ര​നെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു പ​രാ​തി​യി​ലെ ആ​വ​ശ്യം. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഒ​ളി​വി​ൽ പോ​യ​തി​ൽ സ​ഹോ​ദ​ര​ന് യാ​തൊ​രു പ​ങ്കു​മി​ല്ല.

നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി. പോ​ലീ​സ് മേ​ധാ​വി അ​ടി​യ​ന്ത​ര​മാ​യി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പി​എ​യേ​യും ഡ്രൈ​വ​റേ​യും അ​ന്വേ​ഷ​ണ സം​ഘം വി​ട്ട​യ​ച്ച​ത്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ലി​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

അ​തേ​സ​മ​യം രാ​ഹു​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന​ലെ അ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ പു​തി​യ നീ​ക്കം.

 

 

 

Kerala

ബി​ഹാ​റി​ലെ അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു; ആ​കെ 7.42 കോ​ടി വോ​ട്ട​ര്‍​മാ​ര്‍

ന്യൂ​ഡ​ൽ​ഹി: പ്ര​ത്യേ​ക സ​മ​ഗ്ര പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ബി​ഹാ​റി​ലെ അ​ന്തി​മ​വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം 7.42 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള്ള​ത്.

ഓ​ഗ​സ്റ്റ് ഒ​ന്നി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് പ​ട്ടി​ക​യി​ൽ 7.24 കോ​ടി വോ​ട്ട​ർ​മാ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. 7.89 കോ​ടി വോ​ട്ട​ർ​മാ​രാ​യി​രു​ന്നു ജൂ​ൺ മാ​സ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 65 ല​ക്ഷം പേ​രെ ഒ​ഴി​വാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ഓ​ഗ​സ്റ്റി​ൽ ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

പു​തി​യ ക​ണ​ക്ക് പ്ര​കാ​രം 21.53 ല​ക്ഷം വോ​ട്ട​ർ​മാ​രെ​യാ​ണ് അ​ധി​കം ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റി​ൽ ആ​ദ്യം പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് 3.66 ല​ക്ഷം പേ​രെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​സ്ഐ​ആ​റി​ന് മു​മ്പു​ള്ള വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് 48 ല​ക്ഷം പേ​രെ ഒ​ഴി​വാ​ക്കി.

ക​ര​ട് പ​ട്ടി​ക​യി​ലെ ക​ടും​വെ​ട്ടി​നെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ആ​ധാ​ർ കൂ​ടി തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രെ അ​ന്തി​മ പ​ട്ടി​ക​യി​ൽ ക​മ്മീ​ഷ​ൻ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഒ​ക്ടോ​ബ​ര്‍ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ​റ്റ്ന സ​ന്ദ​ര്‍​ശി​ക്കും. അ​ടു​ത്ത ആ​ഴ്ച​യോ​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Latest News

Corehub Up