Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Remembers Fr. Basilius

ഫാ. ​ബ​സീ​ലി​യൂ​സ് പാ​ണാ​ട്ടി​ന്‍റെ സ്മ​ര​ണ​യി​ൽ മൂ​ക്ക​ന്നൂ​ർ

മൂ​​​​ക്ക​​​​ന്നൂ​​​​ര്‍ (​അ​​​​ങ്ക​​​​മാ​​​​ലി): ചെ​​​​റു​​​​പു​​​​ഷ്പ സ​​​​ന്യാ​​​​സ സ​​​​ഭാ (സി​​​​എ​​​​സ്ടി ) സ്ഥാ​​​​പ​​​​ക​​​​നും മൂ​​​​ക്ക​​​​ന്നൂ​​​​ർ പ​​​​ള്ളി മു​​​​ൻ വി​​​​കാ​​​​രി​​​​യും നാ​​​​ടി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​ശി​​​​ല്പി​​​​യു​​​​മാ​​​​യ ഫാ. ​​​​ബ​​​​സീ​​​​ലി​​​​യൂ​​​​സ് പാ​​​​ണാ​​​​ട്ടി​​​​ന്‍റെ 50-ാം ച​​​​ര​​​​മ​​​​വാ​​​​ര്‍​ഷി​​​​ക അ​​​​നു​​​​സ്മ​​​​ര​​​​ണം ന​​​​ട​​​​ത്തി. മൂ​​​​ക്ക​​​​ന്നൂ​​​​ര്‍ ബേ​​​​സി​​​​ല്‍ ഭ​​​​വ​​​​നി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​നു​​​​സ്മ​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ.

രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് ഫാ. ​​​​ബ​​​​സീ​​​​ലി​​​​യൂ​​​​സി​​​​ന്‍റെ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ൽ ഒ​​​​പ്പീ​​​​സോ​​​​ടെ​​​​യാ​​​​ണ് അ​​​​നു​​​​സ്മ​​​​ര​​​​ണ ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ബേ​​​​സി​​​​ല്‍ ​ഭ​​​​വ​​​​ന്‍ ആ​​​​ശ്ര​​​​മ​​​​ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ന്‍ വി​​​​കാ​​​​രി ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ര്‍​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന ​അ​​​​ർ​​​​പ്പി​​​​ച്ചു.

തു​​​ട​​​ർ​​​ന്നു ന​​​ട​​​ന്ന അ​​​​നു​​​​സ്മ​​​​ര​​​​ണ​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സി​​​​എ​​​​സ്ടി സു​​​​പ്പീ​​​​രി​​​​യ​​​​ർ ജ​​​​ന​​​​റ​​​​ൽ ഫാ. ​​​​ഡോ. ജോ​​​​ജോ വ​​​​ര​​​​കു​​​​കാ​​​​ലാ​​​​യി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഗോ​​​​ര​​​​ഖ്‌​​​​പു​​​​ർ ബി​​​​ഷ​​​​പ് മാ​​​​ർ മാ​​​​ത്യു നെ​​​​ല്ലി​​​​ക്കു​​​​ന്നേ​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ബി​​​​ഷ​​​​പ്പു​​​​മാ​​​​രാ​​​​യ മാ​​​​ര്‍ തോ​​​​മ​​​​സ് തു​​​​രു​​​​ത്തി​​​​മ​​​​റ്റം, മാ​​​​ർ തോ​​​​മ​​​​സ് ച​​​​ക്യ​​​​ത്ത്, അ​​​​തി​​​​രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ള്‍ ഫാ.​​​​ഡോ. ജോ​​​​സ് പു​​​​തി​​​​യേ​​​​ട​​​​ത്ത്, മൂ​​​​ക്ക​​​​ന്നൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജ​​​​യ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. ഫാ. ​​​​ബ​​​​സീ​​​​ലി​​​​യൂ​​​​സ് പാ​​​​ണാ​​​​ട്ടി​​​​നെ​​​​ക്കു​​​​റി​​​​ച്ചു ര​​​​ചി​​​​ച്ച വി​​​​വി​​​​ധ പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​കാ​​​​ശ​​​​നം, വ​​​​യോ​​​​ജ​​​​ന​​​​ങ്ങ​​​​ളെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട നൂ​​​​റു പേ​​​​ർ​​​​ക്കു കു​​​​ട വി​​​​ത​​​​ര​​​​ണം, ശ്രാ​​​​ദ്ധം എ​​​​ന്നി​​​​വ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up