Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RentedHouse

വാടകവീട്ടിൽ എംഡിഎംഎ: യുവ ഡോക്ടർക്കെതിരെ കേസ്

തലശേരി: വാടകവീട്ടിൽനിന്ന് 0.32 ഗ്രാം എംഡിഎംഎ കണ്ടെടുത്തതിനെത്തുടർന്ന് യുവഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട സ്വദേശിയായ ഡോ. അഖിലിന് (29) എതിരെയാണ് കേസ്.

മറ്റൊരു കേസിന്‍റെ അന്വേഷണത്തിനാണ് പൊലീസ് ഡോക്ടറുടെ വാടകവീടിനു സമീപത്തെത്തിയത്. ഡോക്ടർ സ്ഥലത്തില്ലായിരുന്നു. 

വീടിനുചുറ്റും മദ്യക്കുപ്പികളും മറ്റും കണ്ടതോടെ ഡോക്ടറെ വിളിച്ചുവരുത്തി വീടുതുറന്ന് പരിശോധിച്ചപ്പോഴാണ് എംഡിഎംഎയും ഇത് ഉപയോഗിക്കാനുള്ള വസ്തുക്കളും കണ്ടെത്തിയത്. ഡോക്ടർക്കു നോട്ടിസ് നൽകി വിട്ടയച്ചു. എഎസ്പി എം.നന്ദഗോപന്റെ നിർദേശപ്രകാരമാണ് പൊലീസ് വീട്ടിൽ പരിശോധന നടത്തിയത്.

Latest News

Corehub Up