Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Research Centre

Pathanamthitta

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം നി​രീ​ക്ഷി​ക്കാ​ൻ പ​ത്ത​നം​തി​ട്ട​യി​ൽ ഗ​വേ​ഷ​ണ​കേ​ന്ദ്രം

പ​ത്ത​നം​തി​ട്ട: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളും പ്ര​ള​യ​സാ​ധ്യ​ത​ക​ളും മു​ന്‍​കൂ​ട്ടി തി​രി​ച്ച​റി​ഞ്ഞ് ശാ​സ്ത്രീ​യ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നാ​യി പ​ത്ത​നം​തി​ട്ട​യി​ല്‍ അ​ത്യാ​ധു​നി​ക അ​ന്ത​രീ​ക്ഷ നി​രീ​ക്ഷ​ണ ഗ​വേ​ഷ​ണ​കേ​ന്ദ്രം ഒ​രു​ങ്ങു​ന്നു. കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് കാ​മ്പ​സി​ല്‍ സ്ഥാ​പി​ക്കു​ന്ന സെ​ന്‍റ് ബേ​സി​ല്‍ ഹി​ല്‍​സ് അ​റ്റ്‌​മോ​സ്‌​ഫെ​റി​ക് റി​സ​ർ​ച്ച് ഒ​ബ്‌​സ​ര്‍​വേ​റ്റ​റി​യാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​നു സ​ജ്ജ​മാ​യ​ത്.

കേ​ന്ദ്ര ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള നാ​ഷ​ന​ല്‍ സെന്‍റ​ര്‍ ഫോ​ര്‍ എ​ര്‍​ത്ത് സ​യ​ന്‍​സ് സ്റ്റ​ഡീ​സും (എ​ന്‍​സി​ഇ​എ​സ്എ​സ്) കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജും ത​മ്മി​ലു​ള്ള ശാ​സ്ത്രീ​യ സ​ഹ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​രീ​ക്ഷ​ണ​കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ മി​ഷ​ന്‍ മൗ​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 1.60 കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ​യാ​ണ് എ​ന്‍​സി​ഇ​എ​സ്എ​സ് നി​രീ​ക്ഷ​ണ​കേ​ന്ദ്രം സ​ജ്ജ​മാ​ക്കു​ന്ന​ത്.

പ്രാ​ദേ​ശി​ക അ​ന്ത​രീ​ക്ഷ-​കാ​ലാ​വ​സ്ഥാ പ്ര​തി​ഭാ​സ​ങ്ങ​ള്‍ ശാ​സ്ത്രീ​യ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും പ​ഠി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നൊ​പ്പം കാ​ലാ​വ​സ്ഥാ മാ​റ്റ​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​ന്ന​തി​നും കേ​ന്ദ്രം സ​ഹാ​യ​ക​മാ​കും. എ​ന്‍​സി​ഇ​എ​സ്എ​സ് അ​റ്റ്‌​മോ​സ്‌​ഫെ​റി​ക് സ​യ​ന്‍​സ് ഗ്രൂ​പ്പ് മേ​ധാ​വി ഡോ. ​ഇ.​എ. ര​ശ്മി​യും കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഭൗ​തി​ക​ശാ​സ്ത്ര വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​ജോ​ര്‍​ജ് തോ​മ​സും പ​ഠ​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.

അ​ന്ത​രീ​ക്ഷ ശാ​സ്ത്ര​ത്തോ​ടു​ള്ള താ​ല്‍​പ​ര്യം വി​ദ്യാ​ര്‍​ഥി​ക​ളി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും വ​ള​ര്‍​ത്തു​ന്ന​തി​നും ഗ​വേ​ഷ​ണ​കേ​ന്ദ്രം നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​മെ​ന്ന് കോ​ള​ജ് പ്രി​ന്‍​സി​പ്പൽ‍ ഡോ. ​റെ​ന്നി പി. ​വ​ര്‍​ഗീ​സും ബ​ര്‍​സാ​ര്‍ ഡോ. ​ബി​നോ​യ് ടി. ​തോ​മ​സും അ​റി​യി​ച്ചു.

Latest News

Corehub Up