Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rural SP

Thrissur

റൂ​റ​ൽ എ​സ്പി ബി. ​കൃ​ഷ്ണ​കു​മാ​ർ പ​ടി​യി​റ​ങ്ങു​ന്നു; സം​തൃ​പ്തി​യോ​ടെ

ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ല പോ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​ർ ഐ​പി​എ​സ് പ​ടി​യി​റ​ങ്ങു​ന്നു. കേ​ര​ള റെ​യി​ൽ​വേ പോ​ലീ​സ് മേ​ധാ​വി​യാ​യാ​ണ് അ​ദ്ദേ​ഹ​ത്തി​നു നി​യ​മ​നം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 2025 ജ​നു​വ​രി ര​ണ്ടി​ന് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റ കൃ​ഷ്ണ​കു​മാ​റി​നു കീ​ഴി​ൽ ഒ​ന്ന​രവ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി സ​ങ്കീ​ർ​ണ​മാ​യ കേ​സു​ക​ൾ തെ​ളി​യി​ക്കു​ക​യും ക്ര​മ​സ​മാ​ധാ​ന​നി​ല ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ല​ഹ​രി​ക്ക​ട​ത്തി​നും അ​ന​ധി​കൃ​ത മ​ദ്യ​വ്യാ​പാ​ര​ത്തി​നു​മെ​തി​രാ​യ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​യ​ള​വി​ലെ പ്ര​ധാ​ന​നേ​ട്ട​ങ്ങ​ളാ​ണ്.

31 വ​ർ​ഷ​ത്തെ പോ​ലീ​സ് സേ​വ​ന​ത്തി​നി​ടെ രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ മെ​ഡ​ൽ, മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ ഉ​ൾ​പ്പ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ കൃ​ഷ്ണ​കു​മാ​റി​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. മി​ക​ച്ച സേ​വ​ന​ത്തി​ന്‍റെ സം​തൃ​പ്തി​യോ​ടെ​യാ​ണ് അ​ദ്ദേ​ഹം പു​തി​യ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​യ കൃ​ഷ്ണ​കു​മാ​റി​ന്‍റെ ഭാ​ര്യ ഇ​ന്ദു ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. ഡോ. ​ഭ​ര​ത് കൃ​ഷ്ണ​ൻ, ശ​ര​ത് കൃ​ഷ്ണ​ൻ (പോ​ണ്ടി​ച്ചേ​രി ജി​പ്മെ​റി​ൽ നാ​ലാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി) എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Latest News

Corehub Up