Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : S. P. Venkatesh

എ​ന്‍റെ ജ​ന്മ​പു​ണ്യ​മാ​യി ക​രു​തു​ന്നു; വെ​ങ്കി​ടേ​ഷി​ന്‍റെ വേ​ർ​പാ​ടി​ൽ എം.​ജി. ശ്രീ​കു​മാ​ർ

സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എ​സ്.​പി. വെ​ങ്കി​ടേ​ഷി​നെ അ​നു​സ്മ​രി​ച്ച് ഗാ​യ​ക​ൻ എം.​ജി. ശ്രീ​കു​മാ​ർ. പ​റ​ഞ്ഞ​റി​യി​ക്കാ​ൻ പ​റ്റാ​ത്ത ദുഃ​ഖ​മാ​ണെ​ന്നും ലോ​ക​വ​സാ​നം വ​രെ മ​ല​യാ​ളി​ക​ൾ ആ ​പാ​ട്ടു​ക​ളെ​ല്ലാം ഏ​റ്റു​പാ​ടു​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഒ​രു​പാ​ട് ഓ​ർ​മ​ക​ളും, അ​ങ്ങ​യു​ടെ വേ​ർ​പാ​ടി​ൽ പ​റ​ഞ്ഞ​റി​യി​ക്കാ​ൻ പ​റ്റാ​ത്ത ദുഃ​ഖ​വും. എ​ത്രാ​യി​രം പാ​ട്ടു​ക​ൾ അ​ങ്ങ് മ​ല​യാ​ള സി​നി​മ​യ്ക്ക് ന​ൽ​കി. എ​ല്ലാം സൂ​പ്പ​ർ​ഹി​റ്റ് ഗാ​ന​ങ്ങ​ൾ. അ​തി​ൽ എ​ത്ര​യോ​പാ​ട്ടു​ക​ൾ പാ​ടാ​ൻ എ​നി​ക്കും സാ​ധി​ച്ചു. അ​ത് എ​ന്‍റെ ജ​ന്മ പു​ണ്യ​മാ​യി ക​രു​തു​ന്നു.

അ​ങ്ങ​യു​ടെ പാ​ട്ടു​ക​ൾ ഈ ​ലോ​കാ​വ​സാ​നം വ​രെ മ​ല​യാ​ളി​ക​ൾ ഏ​റ്റു പാ​ടും. ക​ണ്ണീ​രോ​ടെ വി​ട പ​റ​യു​ന്നു. ആ​ദ​രാ​ഞ്ജ​ലി​ക​ൾ. ശ്രീ​കു​മാ​ർ കു​റി​ച്ചു. 

 

Latest News

Corehub Up