സംഗീതസംവിധായകൻ എസ്.പി. വെങ്കിടേഷിനെ അനുസ്മരിച്ച് ഗായകൻ എം.ജി. ശ്രീകുമാർ. പറഞ്ഞറിയിക്കാൻ പറ്റാത്ത ദുഃഖമാണെന്നും ലോകവസാനം വരെ മലയാളികൾ ആ പാട്ടുകളെല്ലാം ഏറ്റുപാടുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ഒരുപാട് ഓർമകളും, അങ്ങയുടെ വേർപാടിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ദുഃഖവും. എത്രായിരം പാട്ടുകൾ അങ്ങ് മലയാള സിനിമയ്ക്ക് നൽകി. എല്ലാം സൂപ്പർഹിറ്റ് ഗാനങ്ങൾ. അതിൽ എത്രയോപാട്ടുകൾ പാടാൻ എനിക്കും സാധിച്ചു. അത് എന്റെ ജന്മ പുണ്യമായി കരുതുന്നു.
അങ്ങയുടെ പാട്ടുകൾ ഈ ലോകാവസാനം വരെ മലയാളികൾ ഏറ്റു പാടും. കണ്ണീരോടെ വിട പറയുന്നു. ആദരാഞ്ജലികൾ. ശ്രീകുമാർ കുറിച്ചു.
എം.ജി. ശ്രീകുമാറിന് ഹിറ്റുകൾ നൽകിയ സംഗീതസംവിധായകനാണ് എസ്.പി. വെങ്കിടേഷ്. മിന്നാരത്തിലെ നിലാവേ മായുമോ..കിലുക്കത്തിലെ കിലുകിൽ പമ്പരമെല്ലാം, ദൂരെ ദൂരെ ദൂരെ പാടും വാനാമ്പാടി, ഒരുവല്ലം പൊന്നും പൂവും ശ്രദ്ധേയ ഗാനങ്ങളാണ്.
ഇന്ന് ഉച്ഛയ്ക്ക് 12-ടെയാണ് എസ്.പി. വെങ്കിടേഷിന്റെ മരണവാർത്ത എത്തുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ കുഴഞ്ഞുവീണ വെങ്കിടേഷിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു.