Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarinathan

വ​രു​മാ​നം മ​റ​ച്ചു​വെ​ച്ചു; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ​തി​രെ ശ​ബ​രി​നാ​ഥ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: നേ​മം എം​എ​ൽ​എ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ വി​ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​സ്. ശ​ബ​രീ​നാ​ഥ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ 200 കോ​ടി​യു​ടെ ആ​സ്തി വി​വ​രം സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ ചേ​ർ​ത്തി​ല്ലെ​ന്നും മൂ​ന്ന് ഇ​ട​ങ്ങ​ളി​ലെ വ​സ്തു​ക്ക​ളു​ടെ വി​വ​രം മ​റ​ച്ചു​വെ​ച്ച​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

അ​ദേ​ഹ​ത്തെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ർ​ജി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം. പ​ത്രി​കാ സ​മ​ർ​പ്പ​ണ സ​മ​യ​ത്ത് ഇ​ക്കാ​ര്യം വ​ര​ണാ​ധി​കാ​രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് ന​ൽ​കാ​നാ​ണ് നി​ർ​ദ്ദേ​ശി​ച്ച​തെ​ന്നും ശ​ബ​രീ​നാ​ഥ് വ്യ​ക്ത​മാ​ക്കി. ഇ​തി​ന് പു​റ​മെ ക​ഴ​ക്കൂ​ട്ട​ത്തെ വി. ​മു​ര​ളീ​ധ​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും കോ​ട​തി​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

വ്യ​ക്തി​പ​ര​മാ​യ ആ​ക്ഷേ​പ​ങ്ങ​ൾ ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ച്ചാ​ണ് വി. ​മു​ര​ളീ​ധ​ര​ൻ വി​ജ​യി​ച്ച​തെ​ന്നാ​ണ് ഈ ​ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്ന​ത്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ർ​ജി​ക​ൾ നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കു​മോ​യെ​ന്ന കാ​ര്യ​മാ​ണ് ഹൈ​ക്കോ​ട​തി ആ​ദ്യം പ​രി​ഗ​ണി​ക്കു​ക.

Latest News

Corehub Up