ആലുവ : അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ സ്വർഗ പ്രാപ്തിയുടെ 800 വർഷത്തോടനുബന്ധിച്ച് ലിയോ പതിനാലാമൻ മാർപാപ്പ പ്രഖ്യാപിച്ച പ്രത്യേക ജൂബിലി വർഷം, പൂർണ ദണ്ഡ വിമോചന ആനുകൂല്യം എന്നിവയ്ക്ക് ഓഗസ്റ്റ് രണ്ടിന് തുടക്കമാകും. വൈകിട്ട് 5.30 ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി
ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. മാർ മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ നസ്രത്ത് ആശ്രമത്തിൽ നിന്ന് വിശുദ്ധ ഫ്രാൻസിസിന്റെ സ്വരൂപം വഹിച്ചുകൊണ്ടു ദേവാലയത്തിലേക്കുള്ള പ്രദക്ഷിണവും ജൂബിലി കവാടം തുറന്നു ദേവാലയത്തിൽ പ്രവേശിച്ച് ദിവ്യബലിയും അർപ്പിക്കും. തുടർന്ന് ദിവ്യകാരുണ്യ ആരാധനയും കുമ്പസാരവും വിശുദ്ധന്റെ തിരുശേഷിപ്പിന്റെ വന്ദനവും ഉണ്ടായിരിക്കുമെന്ന് നസ്രത്ത് ആശ്രമ ഗാർഡിയൻ ഫാ. ജോഷി വാസുപുരത്തുകാരൻ അറിയിച്ചു.