Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanal Kumar Sasidharan

ത​ട​വി​ൽ ക​ഴി​ഞ്ഞി​ട്ടും മ​ഞ്ജു​വി‍​ന്‍റെ വാ​ച​ക​മ​ടി​ക്ക് കു​റ​വി​ല്ലെ​ന്ന് മ​ന​സി​ലാ​യി; സ​ന​ലി​ന്‍റെ സ​മ​ര​ത്തെ ട്രോ​ളി മ​ധു വാ​ര്യ​ർ

ന​ടി മ​ഞ്ജു വാ​ര്യ​ർ സെ​ക്സ് റാ​ക്ക​റ്റി​ന്‍റെ ത​ട​വി​ലാ​ണെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സം​വി​ധാ​യ​ക​ൻ സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​ര​ത്തെ പ​രി​ഹ​സി​ച്ച് മ​ഞ്ജു​വി​ന്‍റെ സ​ഹോ​ദ​ര​നും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ മ​ധു വാ​ര്യ​ർ.

സ​ന​ൽ​കു​മാ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ തി​ക​ച്ചും ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച് ട്രോ​ളു​ന്ന രീ​തി​യി​ലാ​ണ് മ​ധു​വി​ന്‍റെ പ്ര​തി​ക​ര​ണം. ഭാ​ര്യ​യും മ​ക​ളും അ​മ്മ​യു​മൊ​ത്ത് കു​ടും​ബ​സ​മേ​തം മ​ഞ്ജു​വി​നൊ​പ്പം നി​ൽ​ക്കു​ന്നൊ​രു ചി​ത്ര​വും കു​റി​പ്പി​നൊ​പ്പം മ​ധു പ​ങ്കു​വ​ച്ചു.

‘‘അ​മ്മ​യും അ​നു​വും ആ​വ​ണി​യും ഞാ​നും കൂ​ടെ ത​ട​വി​ൽ ക​ഴി​യു​ന്ന മ​ഞ്ജു​വി​നെ പോ​യി കാ​ണാ​ൻ തീ​രു​മാ​നി​ച്ചു. മ​ഞ്ജു​വി​നെ ത​ട​വി​ൽ പാ​ർ​പ്പി​ച്ചി​ട്ടു​ള്ള കാ​ല​മാ​ട​ന്മാ​ർ എ​ങ്ങാ​നും ആ​ക്ര​മി​ച്ചാ​ലോ എ​ന്ന് പേ​ടി​ച്ച്, അ​വ​രെ ക​ടി​ച്ചു കു​ട​യാ​ൻ ഒ​ന്ന​ര​യ​ടി ക​ഷ്ടി​യു​ള്ള കൊ​ക്കോ​യെ കൂ​ടെ കൂ​ട്ടി.

അ​വി​ടെ ചെ​ന്ന​പ്പോ​ൾ തോ​ക്കി​ൻ​മു​ന​യി​ൽ ഇ​രി​ക്കു​ന്ന മ​ഞ്ജു​വി​നെ ക​ണ്ട് അ​മ്മ ഞെ​ട്ടി, അ​നു ഞെ​ട്ടി, ആ​വ​ണി ഞെ​ട്ടി, ഞാ​ൻ ഞെ​ട്ടി, ബാ​ൽ​ക്ക​ണി​യി​ൽ ഇ​രി​ക്കു​ന്ന പ്രാ​വി​ലേ​ക്ക് ശ്ര​ദ്ധ പോ​യ​ത് കൊ​ണ്ട് ഒ​രു പ​ത്ത് സെ​ക്ക​ൻ​ഡ് ക​ഴി​ഞ്ഞ് കൊ​ക്കോ​യും ഞെ​ട്ട​ൽ രേ​ഖ​പ്പെ​ടു​ത്തി. 

അ​ങ്ങ​നെ ഞെ​ട്ട​ൽ മ​ഹാ​മ​ഹം ക​ഴി​ഞ്ഞു എ​ന്നു​റ​പ്പ് വ​രു​ത്തി​യ​തി​ന് ശേ​ഷം ഞ​ങ്ങ​ൾ ബാ​ക്കി കാ​ര്യ​പ​രി​പാ​ടി​യി​ലേ​ക്ക് ക​ട​ന്നു.

മ​ഞ്ജു പു​തി​യ​താ​യി വാ​ങ്ങി​യ ഡ്ര​സു​ക​ൾ എ​ടു​ത്ത് കൊ​ണ്ട് വ​ന്ന് നി​ര​ത്തി അ​തി​ന്‍റെ ഡി​സ്ക​ഷ​ൻ​സി​ലേ​ക്ക് ക​ട​ന്നു. ത​ട​വി​ൽ ഇ​രി​ക്കു​മ്പോ​ഴെ​ങ്കി​ലും മ​ഞ്ജു​വി​ന്‍റെ വാ​ച​ക​മ​ടി​ക്ക് കു​റ​വു​ണ്ടാ​കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും അ​ത് തെ​റ്റാ​ണെ​ന്ന് പെ​ട്ടെ​ന്ന് ത​ന്നെ മ​ന​സി​ലാ​യി.

അ​ത് ക​ഴി​ഞ്ഞ് ഗ​ൺ​പോ​യി​ന്‍റി​ലു​ള്ള മ​ഞ്ജു എ​ല്ലാ​വ​ർ​ക്കും ബേ​ൺ​ഡ് ഗാ​ർ​ലി​ക് ഫ്രൈ​ഡ് റൈ​സും, നൂ​ഡി​ൽ​സും, ഹ​ണി ഗ്ലേ​സ്ഡ് ചി​ക്ക​നും, സാ​ൾ​ട്ട് പെ​പ്പ​ർ കോ​ട്ടേ​ജ് ചീ​സും ഓ​ർ​ഡ​ർ ചെ​യ്തു. 

ഭ​ക്ഷ​ണ​ശേ​ഷം ഇ​റ​ങ്ങാ​ൻ നേ​രം ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞേ വ​രു​ന്നു​ള്ളൂ എ​ന്ന് അ​മ്മ പ​റ​ഞ്ഞു. ക​ഥ​ക​ളി ക്ലാ​സി​ന്‍റെ​യും യോ​ഗാ ക്ലാ​സി​ന്‍റെ​യും ബോ​റ​ടി മാ​റ്റാ​ൻ ര​ണ്ട് ദി​വ​സം മ​ഞ്ജു​വി​ന്‍റെ കൂ​ടെ ത​ട​വി​ൽ ക​ഴി​യാ​ൻ പോ​കു​ക​യാ​ണ് പോ​ലും. അ​പ്പൊ ഇ​നി​യു​ള്ള ര​ണ്ട് ദി​വ​സം അ​മ്മ​യും തോ​ക്കി​ൻ​മു​ന​യി​ലാ​യി​രി​ക്കും.’’–​മ​ധു വാ​ര്യ​രു​ടെ വാ​ക്കു​ക​ൾ.

താ​ൻ ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രോ നി​യ​മ സം​വി​ധാ​ന​ങ്ങ​ളോ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്താ​ത്തി​നെ തു​ട​ർ​ന്നാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ നി​രാ​ഹാ​ര സ​ത്യാ​ഗ്ര​ഹം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് സ​ന​ൽ​കു​മാ​ർ പ​റ​യു​ന്ന​ത്.

ത​ന്‍റ​എ ആ​വ​ശ്യ​ങ്ങ​ൾ കേ​വ​ലം വ്യ​ക്തി​പ​ര​മ​ല്ലെ​ന്നും അ​ത്യ​ന്തം ഗൗ​ര​വ​മു​ള്ള സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളെ സം​ബ​ന്ധി​ക്കു​ന്ന​തു​മാ​ണെ​ന്നും സ​ന​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം സ​ന​ലി​ന്‍റെ സ​മ​രം ഇ​ന്ന് മൂ​ന്നാം ദി​വ​സം പി​ന്നി​ടു​ക​യാ​ണ്.

Latest News

Corehub Up