Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Satyagraha

വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​​ത്തിലെ ഉറച്ച നിലപാട്

കേ​​ര​​ള​​സ​​മൂ​​ഹ​​ത്തി​​ൽ ക​​ഴി​​ഞ്ഞ 140 വ​​ർ​​ഷ​​ത്തി​​നി​​ടെ​​യു‌​​ണ്ടാ​​യ ഐ​​​​തി​​​​ഹാ​​​​സി​​​​ക സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം ദീ​​​​പി​​​​ക​​​​യ്ക്ക് വ്യ​​​​ക്ത​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. സ​​മൂ​​ഹ​​ത്തി​​ൽ ന​​​​ട​​​​മാ​​​​ടി​​​​യി​​​​രു​​​​ന്ന തൊ​​ട്ടു​​കൂ​​ടാ​​യ്മ​​യ്ക്കും ഉ​​ച്ച​​നീ​​ച​​ത്വ​​ത്തി​​നു​​മെ​​​​തി​​​​രേ​​​യു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ ച​​​​വി​​​​ട്ടു​​​​പ​​​​ടി​​യാ​​​​യി​​​​രു​​​​ന്ന വൈ​​​​ക്കം സ​​​​ത്യ​​​​ഗ്ര​​​​ഹ​​​​ത്തെ ആ​​​​ദ്യ​​​​ന്തം അ​​​​നു​​​​കൂ​​​​ലി​​​​ച്ച ചു​​​​രു​​​​ക്കം പ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് ദീ​​​​പി​​​​ക.

വൈ​​​​ക്കം മ​​​​ഹാ​​​​ദേ​​​​വ ക്ഷേ​​​​ത്ര​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​ത്തെ പൊ​​​​തു​​​​വ​​​​ഴി​​​​യി​​​​ലൂ​​​​ടെ അ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്ക് സ​​​​ഞ്ചാ​​​​രസ്വാ​​​​ത​​​​ന്ത്ര്യം നി​​​​ഷേ​​​​ധി​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​യി​​​​രു​​​​ന്നു പ്ര​​​​ക്ഷോ​​​​ഭം. 1924 മാ​​​​ർ​​​​ച്ച് 30 മു​​​​ത​​​​ൽ 603 ദി​​​​വ​​​​സ​​​​ത്തെ സ​​​​ത്യ​​​​ഗ്ര​​​​ഹ​​​​ത്തി​​​​ന​​​​വ​​​​സാ​​​​നം 1925 ന​​​​വം​​​​ബ​​​​ർ 23ന് ജാ​​​​തി അ​​​​തി​​​​ർ​​​​വ​​​​ര​​​​ന്പു​​​​ക​​​​ൾ നി​​​​ശ്ച​​​​യി​​​​ച്ച തീ​​​​ണ്ട​​​​ൽ​​​​പ​​​​ല​​​​ക പി​​​​ഴു​​​​തെ​​​​റി​​​​ഞ്ഞ​​​​തു​​​​ വ​​​​രെ ദീ​​​​പി​​​​ക​​​​യി​​​​ൽ വ​​​​ൻ വാ​​​​ർ​​​​ത്ത​​​​ക​​​​ളാ​​​​യി.

പ്ര​​​​ക്ഷോ​​​​ഭ​​​​ത്തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ നേ​​​​താ​​​​ക്ക​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​പ്പോ​​​​ൾ 1924 ഏ​​​​പ്രി​​​​ൽ 10ന് ​​​​ദീ​​​​പി​​​​ക മു​​​​ഖ​​​​പ്ര​​​​സം​​​​ഗം എ​​​​ഴു​​​​തി: “ജ​​​​ന​​​​സ​​​​മു​​​​ദാ​​​​യ മ​​​​ധ്യ​​​​ത്തി​​​​ൽ പ​​​​ല വി​​​​ധ​​​​ത്തി​​​​ൽ മാ​​​​ന്യ​​​​സ്ഥി​​​​തി​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​യോ​​​​ഗ്യ​​​​ൻ​​​​മാ​​​​രെ​​​​യും അ​​​​വ​​​​ർ​​​​ക്കു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ചി​​​​ല വോ​​​​ള​​​​ണ്ടി​​​​യ​​​​ർ​​​​മാ​​​​രെ​​​​യും ശി​​​​ക്ഷി​​​​ച്ച് ജ​​​​യി​​​​ലി​​​​ല​​​​ട​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​വ​​​​ർ ഏ​​​​തെ​​​​ങ്കി​​​​ലും ദു​​​​ഷ്കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഓ​​​​ർ​​​​മി​​​​ക്ക​​​​ണം.

പ​​​​ട്ടി​​​​ക്കും പ​​​​ശു​​​​വി​​​​നും പൂ​​​​ച്ച​​​​യ്ക്കും​​​​പോ​​​​ലും നി​​​​ർ​​​​ബാ​​​​ധം സ​​​​ഞ്ച​​​​രി​​​​ക്കാ​​​​വു​​​​ന്ന ഒ​​​​രു റോ​​​​ഡി​​​​ൽ​​കൂ​​​​ടി ന​​​​ട​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​താ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​രു​​​​ടെ പേ​​​​രി​​​​ലു​​​​ള്ള ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ അ​​​​പ​​​​രാ​​​​ധം. പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​ണം കൊ​​​​ണ്ട് ന​​​​ട​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന പ​​​​ബ്ലി​​​​ക് റോ​​​​ഡു​​​​ക​​​​ളി​​​​ൽ കൂ​​​​ടി ന​​​​ട​​​​ക്കാ​​​​നു​​​​ള്ള പൗ​​​​രാ​​​​വ​​​​കാ​​​​ശ​​​​ത്തെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​ണ​​​​ത്രെ.... ​​​​മ​​​​ഹാ​​​​പ​​​​രാ​​​​ധം. പ​​​​രി​​​​ഷ്കൃ​​​​ത​​​​മാ​​​​യ ഒ​​​​രു ഗ​​​​വ​​​​ണ്‍മെ​​​​ന്‍റി​​​​നും ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​രു അ​​​​പ​​​​ന​​​​യം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ ഇ​​​​ക്കാ​​​​ല​​​​ത്ത് ധൈ​​​​ര്യ​​​​മു​​​​ണ്ടാ​​​​കു​​​​ന്ന​​​​ത​​​​ല്ലെ​​​​ന്നും ഈ ​​​​പ്ര​​​​വൃ​​​​ത്തി​​​​മൂ​​​​ലം തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ രാ​​​​ജ്യ​​​​ത്തി​​​​ന് സം​​​​ഭ​​​​വി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ദു​​​​ർ​​​​യ​​​​ശഃ​​​​സ്‌​ എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ തീ​​​​രു​​​​ന്ന​​​​ത​​​​ല്ലെ​​​​ന്നും മാ​​​​ത്ര​​​​മേ ഞ​​​​ങ്ങ​​​​ൾ പ​​​​റ​​​​യു​​​​ന്നു​​​​ള്ളു....”

“ഈ ​​​​സ​​​​ന്ദ​​​​ർ​​​​ഭ​​​​ത്തി​​​​ൽ ഗ​​​​വ​​​​ണ്‍മെ​​​​ന്‍റി​​​​ൽ നി​​​​ന്നു ചെ​​​​യ്യേ​​​​ണ്ട​​​​ത്, ക്രി​​​​സ്ത്യാ​​​​നി​​​​ക​​​​ൾ​​​​ക്കും മ​​​​ഹ​​​​മ്മ​​​​ദീ​​​​യ​​​​ർ​​​​ക്കും ഗ​​​​താ​​​​ഗ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​മു​​​​ള്ള വൈ​​​​ക്കം ക്ഷേ​​​​ത്ര​​​​റോ​​​​ഡി​​​​ൽ കൂ​​​​ടി ഈ​​​​ഴ​​​​വ​​​​ർ മു​​​​ത​​​​ലാ​​​​യ അ​​​​വ​​​​ർ​​​​ണ ഹി​​​​ന്ദു​​​​ക്ക​​​​ൾ​​​​ക്കും സ​​​​ഞ്ചാ​​​​ര​​​​സ്വാ​​​​ത​​​​ന്ത്ര്യം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യും ബ​​​​ന്ധ​​​​ന​​​​സ്ഥ​​​​രാ​​​​ക്കി​​​​യ​​​​വ​​​​രെ​​​​യെ​​​​ല്ലാം വി​​​​ട്ട​​​​യ​​​​യ്ക്കു​​​​ക​​​​യു​​​​മാ​​​​ണ്. ഒ​​​​രു പ​​​​രി​​​​ഷ്കൃ​​​​ത​​​​ഗ​​​​വ​​​​ണ്‍മെ​​​​ന്‍റി​​​​ന് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ മ​​​​ഹാ​​​​മ​​​​ന​​​​സ്ക​​​​ത​​​​യോ​​​​ടും നീ​​​​തി ബോ​​​​ധ​​​​ത്തോ​​​​ടും കൂ​​​​ടി തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ഗ​​​​വ​​​​ണ്‍മെ​​​​ന്‍റ് ക​​​​ഴി​​​​യു​​​​ന്ന​​​​തും എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ ഇ​​​​ങ്ങ​​​​നെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു കാ​​​​ണാ​​​​ൻ ഞ​​​​ങ്ങ​​​​ൾ കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്നു...”

1925 മാ​​​​ർ​​​​ച്ച് ഒ​​​​ൻ​​​​പ​​​​തി​​​​ന് മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി വൈ​​​​ക്ക​​​​ത്തെ​​​​ത്തി. ആ ​​​​വ​​​​ർ​​​​ഷം മ​​​​ധ്യ​​​​ത്തോ​​​​ടെ സ​​​​ർ​​​​ക്കാ​​​​ർ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ആ​​​​ശാ​​​​സ്യ​​​​മാ​​​​യ നീ​​​​ക്ക​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചു. അ​​​​തി​​​​നെ സ്വാ​​​​ഗ​​​​തം ചെ​​​​യ്ത് 1925 ജൂ​​​​ലൈ നാ​​​​ലി​​​​ന് ദീ​​​​പി​​​​ക എ​​​​ഴു​​​​തി. “വൈ​​​​ക്കം ക്ഷേ​​​​ത്ര​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള റോ​​​​ഡു​​​​ക​​​​ളി​​​​ൽ സ​​​​ഞ്ചാ​​​​ര​​​​സ്വാ​​​​ത​​​​ന്ത്ര്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തു​​​​കൊ​​​​ണ്ട് മാ​​​​ത്ര​​​​മാ​​​​യി​​​​ല്ലെ​​​​ന്നും ഈ ​​​​പ്ര​​​​വേ​​​​ശ​​​​ന സ്വാ​​​​ത​​​​ന്ത്ര്യം തി​​​​രു​​​​വി​​​​താം​​​​കൂ​​​​റി​​​​ലെ എ​​​​ല്ലാ പ​​​​ബ്ലി​​​​ക് സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും സി​​​​ദ്ധി​​​​ക്ക​​​​ത്ത​​​​വി​​​​ധ​​​​ത്തി​​​​ൽ തി​​​​രു​​​​മ​​​​ന​​​​സു​​​​കൊ​​​​ണ്ട് ക​​​​ൽ​​​​പ​​​​ന പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് ഈ ​​​​രാ​​​​ജ്യ​​​​ത്തെ പൗ​​​​ര​​​​സ​​​​മ​​​​ത്വ​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ ആ​​​​ഗ്ര​​​​ഹ​​​​വും അ​​​​പേ​​​​ക്ഷ​​​​യും.

അ​​​​ങ്ങ​​​​നെ​​​​ത​​​​ന്നെ​​​​യൊ​​​​രു ക​​​​ൽ​​​​പ​​​​ന പ്രാ​​​​ദു​​​​ർ​​​​ഭ​​​​വി​​​​ച്ച് കാ​​​​ണ്മാ​​​​നു​​​​ള്ള ശു​​​​ഭാ​​​​വ​​​​സ​​​​ര​​​​ത്തെ ഞ​​​​ങ്ങ​​​​ൾ സാ​​​​ദ​​​​രം പ്ര​​​​തീ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു.” 1925 ന​​​​വം​​​​ബ​​​​ർ 23ന് ​​​​കെ. കേ​​​​ള​​​​പ്പ​​​​നാ​​​​യി​​​​രു​​​​ന്നു വൈ​​​​ക്ക​​​​ത്ത് സ​​​​ഞ്ചാ​​​​ര സ്വാ​​​​ത​​​​ന്ത്ര്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു​​കൊ​​​​ണ്ടു​​​​ള്ള പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. പി​​​​ൽ​​​​ക്കാ​​​​ല​​​​ത്തെ വി​​​​വി​​​​ധ ക്ഷേ​​​​ത്ര​​​​പ്ര​​​​വേ​​​​ശ​​​​ന സ​​​​മ​​​​ര​​​​ങ്ങ​​​​ളി​​​​ലും ദീ​​​​പി​​​​ക അ​​​​വ​​​​ർ​​​​ണ​​​​സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം നി​​​​ല​​​​കൊ​​​​ണ്ടു.

Latest News

Corehub Up