തിരുവനന്തപുരം: സിവിൽ സർവീസിനെ തകർക്കുന്ന സംസ്ഥാന സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ച് കേരള എൻജിഒ അസോസിയേഷൻ സമര പരന്പരയ്ക്ക് നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് എ.എം. ജാഫർഖാൻ അറിയിച്ചു.
ആദ്യഘട്ടത്തിൽ നാളെ മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ പഞ്ചദിന സത്യഗ്രഹം ആരംഭിക്കും. 22ന് ജില്ലകളിൽ ഏകദിന ഉപവാസ സമരവും 27നും 28നും ബ്രാഞ്ച് തലങ്ങളിൽ പ്രതിഷേധ സംഗമവും നടക്കും.
ഫെബ്രുവരി രണ്ടു മുതൽ 20 വരെ അതിജീവന പ്രക്ഷോഭ യാത്ര നടത്തും. ഫെബ്രുവരി 24നു സെക്രട്ടേറിയറ്റ് വളയൽ സമരവും മാർച്ച് ആദ്യവാരം മുതൽ പണിമുടക്കിലേക്കും നീങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
നാളെ രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പഞ്ചദിന സത്യഗ്രഹത്തിന്റെ ഉദ്ഘാടനവും 16ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യും.
Tags : NGO NGO Association Satyagraha