Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sayahna Onam

Kollam

സാ​യാ​ഹ്ന​ത്തോ​ണം സംഗമം

കൊ​ല്ലം: സാ​യാ​ഹ്നം സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ ഫോ​റ​ത്തി​ന്‍റെ ആ​ഭിമു​ഖ്യ​ത്തി​ല്‍ പതിനാലാമത് സായാ​ഹ്നത്തോ​ണം സം​ഗ​മം ന​ട​ത്തി. കേ​ര​ള​പു​രം മേ​രി റാ​ണി ച​ര്‍​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യി തു​രു​ത്തേ​ല്‍ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​യാ​ഹ്നം പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​ര്‍​ജ് മു​ണ്ട​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​ചാ​ക്കോ പ​ന​ത്ത​ര ഓ​ണ​സ​ന്ദേ​ശം നല്‍​കി. സെ​ക്ര​ട്ട​റി എ​ഫ്. വി​ന്‍​സന്‍റ് സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. കെ. ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, എ​ല്‍.​ജെ. ഡി​ക്രൂ​സ് സി​ല്‍​വെ​സ്റ്റ​ര്‍, എ​സ്. അ​രു​ള്‍ രാ​ജ്, റൊ​സാ​രി​യോ വി​ല്യം​സ്, സി. ​ആ​ഞ്ച​ലൂ​സ്, രാ​ജ​ന്‍ സ​ഹാ​യ​ന്‍, ഡി. ​ജാ​ക്‌​സ​ന്‍, സു​ജാ​ത ബോ​സ്, ശീ​ദേ​വി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഓ​ണ​സ​ദ്യ, ക​ലാ​മ​ത്സ​ര​ങ്ങ​ള്‍, ക്വി​സ് കോം​മ്പ​റ്റീ​ഷ​ന്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

Latest News

Corehub Up