രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് ഐക്യൂഎസിയുടെ നേതൃത്വത്തില്‍ "ഉന്നത വിദ്യാഭ്യാസവും ഡിജിറ്റല്‍ പരിവര്‍ത്തനവും' എന്ന വിഷയത്തില്‍ ശില്പശാല നടത്തി.
പാലാ സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.പി. ദേവസ്യ ശില്പശാല ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, വൈസ് പ്രിന്‍സിപ്പല്‍ സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റിവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ്, ചീഫ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ സുനില്‍ കെ. ജോസഫ്, ഐക്യൂഎസി കോ-ഓര്‍ഡിനേറ്റര്‍ കിഷോര്‍, സ്റ്റാഫ് പ്രതിനിധി വിനീത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.