Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Search

Ernakulam

വ​യോ​ധി​ക​നാ​യി പു​ഴ​യി​ൽ തെ​ര​ച്ചി​ൽ

 പി​റ​വം: പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്തി​ലെ മേ​മ്മു​റി നെ​യ്ത്തു​ശാ​ല​പ്പ​ടി​യി​ൽ നി​ന്ന് കാ​ണാ​താ​യ വ​യോ​ധി​ക​നാ​യി രാ​മ​മം​ഗ​ല​ത്ത് പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി. രാ​മ​മം​ഗ​ലം പെ​രും​തൃ​ക്കോ​വി​ൽ ക്ഷേ​ത്രം വ​ക പു​ഴ​ക്ക​ട​വി​ൽ വ​യോ​ധി​ക​ന്‍റേ​തെ​ന്ന് ക​രു​തു​ന്ന വ​സ്ത്ര​വും വ​ടി​യും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്. മേ​മ്മു​റി തൃ​ക്കാ​പ്പ​റ​മ്പി​ൽ പ​ത്മ​നാ​ഭ​ൻ നാ​യ​രെ ( 89)യാ​ണ് കാ​ണാ​താ​യ​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ വീ​ട്ടി​ൽ നി​ന്നു​മി​റ​ങ്ങി​യ പ​ത്മ​നാ​ഭ​ൻ തി​ര​ച്ചെ​ത്താ​തി​നെ​ത്തു​ട​ർ​ന്ന് രാ​മ​മം​ഗ​ലം പോ​ലീ​സി​ൽ വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്‌​കൂ​ബ ടീ​മും നേ​വി​യു​ടെ മു​ങ്ങ​ൽ വി​ദ​ഗ്‌​ധ​രും ഇ​ന്ന​ലെ വൈ​കു​ന്നേ​രം കടവിൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.

Latest News

Corehub Up