Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Snake Bite

ഹോ​സ്റ്റ​ലി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​മ്പ് ക​ടി​യേ​റ്റു; മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ​ഡ്ചി​രോ​ളി ജി​ല്ല​യി​ൽ ഹോ​സ്റ്റ​ലി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഗ​ഡ്ചി​രോ​ളി ജി​ല്ല​യി​ലെ ജ​പ്ത​ലാ​യ് ഗ്രാ​മ​ത്തി​ലു​ള്ള റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചെ​ന്നും ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഹോ​സ്റ്റ​ലി​ൽ നി​ല​ത്തു​കി​ട​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്. എ​ട്ട്, പ​ന്ത്ര​ണ്ട്, പ​തി​നാ​ല് വ​യ​സ് പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് മ​രി​ച്ച​തെ​ന്നും ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​തെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​മു​ണ്ടാ​യ ഉ​ട​ൻ ത​ന്നെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ളെ എ​യ​ർ​ലി​ഫ്റ്റ് ചെ​യ്ത് നാ​ഗ്പൂ​രി​ലെ ജി.​എം.​സി. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മൂ​ന്നു​പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​നും അ​ധി​കൃ​ത​ർ​ക്കു​മെ​തി​രെ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളും നാ​ട്ടു​കാ​രും രം​ഗ​ത്തെ​ത്തി.

വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ വ​ലി​യ വീ​ഴ്ച വ​രു​ത്തി​യെ​ന്നും സം​ഭ​വ​ത്തി​നു​ശേ​ഷ​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ തൃ​പ്തി​ക​ര​മ​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​വി​ഷ്യ​ന്ത് പാ​ണ്ഡെ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Latest News

Corehub Up