x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പൂ​ർ​വ​യി​നം പാ​മ്പിന്‍റെ ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലിരു​ന്ന ഏ​ഴു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു


Published: June 5, 2026 01:35 AM IST | Updated: June 5, 2026 01:35 AM IST

കൊ​​​ണ്ടോ​​​ട്ടി: കി​​​ഴി​​​ശേ​​​രി​​​യി​​​ൽ അ​​​പൂ​​​ർ​​​വ​​​യി​​​നം പാ​​​ന്പി​​​ന്‍റെ ക​​​ടി​​​യേ​​​റ്റ് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന ഒ​​​ന്നാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി മ​​​രി​​​ച്ചു. മ​​​ങ്ക​​​ട മേ​​​ലെ അ​​​രി​​​പ്ര പാ​​​ല​​​ക്ക​​​ൽ നൗ​​​ഫ​​​ലി​​​ന്‍റെ മ​​​ക​​​ൻ ന​​​സ​​​ൽ (ഏ​​​ഴ്) ആ​​​ണ് ഇ​​​ന്ന​​​ലെ മ​​​രി​​​ച്ച​​​ത്.

അ​​​രി​​​പ്ര മേ​​​ൽ​​​മു​​​റി സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ് ന​​​സ​​​ൽ. ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പ് കൊ​​​ണ്ടോ​​​ട്ടി കി​​​ഴി​​​ശേ​​​രി​​​യി​​​ലു​​​ള്ള അ​​മ്മ നു​​​സ​​​റ​​​ത്തി​​​ന്‍റെ വീ​​​ട്ടി​​​ൽ വ​​​ച്ചാ​​​ണ് കു​​​ട്ടി​​​യെ പാ​​​ന്പ് ക​​​ടി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അ​​​ത്യാ​​​സ​​​ന്ന നി​​​ല​​​യി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു കു​​​ട്ടി.

ശ്രീ​​​ല​​​ങ്ക​​​ൻ ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട അ​​​പൂ​​​ർ​​​വ​​​യി​​​നം പാ​​​ന്പാ​​​ണ് കു​​​ട്ടി​​​യെ ക​​​ടി​​​ച്ച​​​തെ​​​ന്നാ​​​ണ് മെ​​​ഡി​​​ക്ക​​​ൽ സം​​​ഘം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഈ ​​​പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട പാ​​​ന്പു​​​ക​​​ളു​​​ടെ വി​​​ഷ​​​ത്തി​​​നു​​​ള്ള ആ​​​ന്‍റി​​​വെ​​​നം (വി​​​ഷ​​​സം​​​ഹാ​​​രി) നി​​​ല​​​വി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ ല​​​ഭ്യ​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​ത് ചി​​​കി​​​ത്സ​​​യെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചു.

അമ്മയുടെ വീ​​​ട്ടി​​​ൽ​​​നി​​​ന്ന് കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പം വി​​​നോ​​​ദ​​​യാ​​​ത്ര പോ​​​കാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ​​​ക്കി​​​ടെ പു​​​ല​​​ർ​​​ച്ചെ കു​​​ട്ടി വീ​​​ടി​​​ന് പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സ​​​ഹോ​​​ദ​​​ര​​​ൻ: നി​​​മ​​​ൽ.

വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ മ​​​ര​​​ണം മൂലം അ​​​രി​​​പ്ര മേ​​​ൽ​​​മു​​​റി എ​​​എം​​​എ​​​ൽ​​​പി സ്കൂ​​​ളി​​​ന് ഇ​​​ന്ന​​​ലെ അ​​​വ​​​ധി ന​​​ൽ​​​കി.

Tags : snake bite treated Nasal dies

Recent News

Corehub Up