മുംബൈ: ഫ്ലൈ ദുബായ് വിമാനത്തിനുള്ളിൽ ക്യാപ്റ്റൻ സ്മിത് മച്ചാറിനു നേരേ ആക്രമണമുണ്ടായെന്ന വാർത്ത കേട്ടപ്പോൾ താൻ പൂർണമായും തകർന്നുപോയെന്ന് ഭാര്യ സോണൽ മച്ചാർ.
എങ്ങനെ പ്രതികരിക്കണമെന്നുപോലും അറിയാത്ത അവസ്ഥയിലായിരുന്നു താനെന്നും എന്നാൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സ്മിതിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന വിവരവുമാണ് ആശ്വാസമേകിയതെന്നും സോണൽ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച അദ്ദേഹത്തെ നേരിട്ടു കണ്ടു. യുഎഇയിലെ സൈനിക ഡോക്ടർമാരുടെ ഏറ്റവും മികച്ച പരിചരണത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. സ്മിത് എത്രയും വേഗം പൂർണ ആരോഗ്യവാനായി വീട്ടിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് -സോണൽ പറഞ്ഞു.