വെള്ളറട: പ്രസിദ്ധ തീര്ഥാടന കേന്ദ്രമായ തെക്കന് കുരിശുമലയിലെ 70-ാമത് തീര്ഥാടനത്തോടനുബന്ധിച്ച് ഒരു വര്ഷം നീണ്ടു നില്ക്കുന്ന ആഘോഷങ്ങള്ക്ക് നാളെ തുടക്കമാകും.
വൈകുന്നേരം 5.30ന് സംഗമവേദിയില് നടക്കുന്ന ആഘോഷമായ ദിവ്യബലിയോടെയാണ് തീർഥാടനത്തിനു തുടക്കമാകും. തീര്ഥാടന കേന്ദ്രം ഡയറക്ടര് മോണ്. ഡോ. വിന്സന്റ് കെ. പീറ്റര് മുഖ്യകാര്മികത്വം വഹിക്കും. ഫാ. അരുണ് കുമാര്, ഫാ. ജെറാള്ഡ് മത്യാസ്, ഫാ. അരുണ് പി. ജിത്ത് എന്നിവര് സഹകാര്മികരാകും. ദിവ്യബലിക്കുശേഷം 48 തിരുമണിക്കൂര് ദിവ്യകാരുണ്യ ആരാധന ആരംഭിക്കും. തെക്കന് കുരിശുമല തീര്ഥാടനകേന്ദ്രം സ്പിരിച്ച്വല് ആനിമേറ്റര് ഫാ. ജെറാള്ഡ് മത്യാസിന്റെ നേതൃത്വത്തില് നടക്കുന്ന തിരുമണിക്കൂര് ആരാധയ്ക്ക് നെയ്യാറ്റിന്കര രൂപതയിലെ കരിസ്മാറ്റിക് ഗ്രൂപ്പ് അംഗങ്ങളും പങ്കെടുക്കും. തിരുമണിക്കൂര് ആരാധന 23ന് വൈകുന്നേരം ഏഴിനു സമാപിക്കും.
തുടര്ന്ന് ഒരു വര്ഷം നീണ്ടുനില്ക്കുന്ന പദ്ധതികളുടെയും പരിപാടികളുടെയും രൂപരേഖയുടെ പ്രകാശനവും നടക്കും. ആത്മീയസാമൂഹ്യ വിദ്യാഭ്യാസ സാംസ്കാരിക കലാകായിക പരിസ്ഥിതി വികസന നിര്മാണ പദ്ധതികള്ക്ക് പ്രാധാന്യം നല്കിയുള്ള പരിപാടികള്ളാണ് നടപ്പിലാക്കുന്നതെന്ന് ഡയറക്ടർ അറിയിച്ചു. ജൂണ് അഞ്ചിനു ഗ്രാമ-ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെയും മറ്റിതര സാമൂഹിക സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടുകൂടി പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിക്കും.
കുരിശുമലയിലും പരിസരത്തും ഫലവൃക്ഷ തൈകള് നട്ടുപിടിപ്പിക്കും. 70-ാമത് തീര്ഥാടനം നടക്കുന്ന 2027 മാര്ച്ച് വരെ എല്ലാ മാസവും വിവിധ പരിപാടികള് സംഘടിപ്പിക്കും. പരിപാടികള്ക്ക് തീര്ഥാടന കമ്മിറ്റിയും തെരഞ്ഞെടുത്ത വിവിധ കമ്മിറ്റികളും നേതൃത്വം നല്കും.
2027 മാര്ച്ച് ഏഴുമുതല് 14 വരെ ഒന്നാംഘട്ട തീര്ഥാടനവും മാര്ച്ച് 21 മുതല് 26 വരെ രണ്ടാംഘട്ട തീര്ഥാടനവും നടക്കുമെന്നും ഡയറക്ടര് മോണ്. ഡോ. വിന്സന്റ് കെ. പീറ്റര് അറിയിച്ചു.