x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ക്ക​ന്‍ കു​രി​ശു​മ​ല 70-ാമ​ത് തീ​ര്‍​ഥാ​ട​ന​ത്തി​ന് നാ​ളെ തു​ടക്കം


Published: May 20, 2026 05:56 AM IST | Updated: May 20, 2026 05:56 AM IST

വെ​ള്ള​റ​ട: പ്ര​സി​ദ്ധ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ തെ​ക്ക​ന്‍ കു​രി​ശു​മ​ല​യി​ലെ 70-ാമ​ത് തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നാ​ളെ തു​ട​ക്ക​മാ​കും.

വൈ​കു​ന്നേ​രം 5.30ന് ​സം​ഗ​മ​വേ​ദി​യി​ല്‍ ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യോ​ടെ​യാ​ണ് തീ​ർ​ഥാ​ട​ന​ത്തി​നു തു​ട​ക്ക​മാ​കും. തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. ഡോ. ​വി​ന്‍​സ​ന്‍റ് കെ. ​പീ​റ്റ​ര്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​അ​രു​ണ്‍ കു​മാ​ര്‍, ഫാ. ​ജെ​റാ​ള്‍​ഡ് മ​ത്യാ​സ്, ഫാ. ​അ​രു​ണ്‍ പി. ​ജി​ത്ത് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​കും. ദി​വ്യ​ബ​ലി​ക്കു​ശേ​ഷം 48 തി​രു​മ​ണി​ക്കൂ​ര്‍ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ആ​രം​ഭി​ക്കും. തെ​ക്ക​ന്‍ കു​രി​ശു​മ​ല തീ​ര്‍​ഥാ​ട​ന​കേ​ന്ദ്രം സ്പി​രി​ച്ച്വ​ല്‍ ആ​നി​മേ​റ്റ​ര്‍ ഫാ. ​ജെ​റാ​ള്‍​ഡ് മ​ത്യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന തി​രു​മ​ണി​ക്കൂ​ര്‍ ആ​രാ​ധ​യ്ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യി​ലെ ക​രി​സ്മാ​റ്റി​ക് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും. തി​രു​മ​ണി​ക്കൂ​ര്‍ ആ​രാ​ധ​ന 23ന് ​വൈ​കു​ന്നേ​രം ഏ​ഴി​നു സ​മാ​പി​ക്കും.

തു​ട​ര്‍​ന്ന് ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ​യും പ​രി​പാ​ടി​ക​ളു​ടെ​യും രൂ​പ​രേ​ഖ​യു​ടെ പ്ര​കാ​ശ​ന​വും ന​ട​ക്കും. ആ​ത്മീ​യ​സാ​മൂ​ഹ്യ വി​ദ്യാ​ഭ്യാ​സ സാം​സ്‌​കാ​രി​ക ക​ലാ​കാ​യി​ക പ​രി​സ്ഥി​തി വി​ക​സ​ന നി​ര്‍​മാ​ണ പ​ദ്ധ​തി​ക​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി​യു​ള്ള പ​രി​പാ​ടി​ക​ള്‍​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ജൂ​ണ്‍ അ​ഞ്ചി​നു ഗ്രാ​മ-​ബ്ലോ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും മ​റ്റി​ത​ര സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കും.

കു​രി​ശു​മ​ല​യി​ലും പ​രി​സ​ര​ത്തും ഫ​ല​വൃ​ക്ഷ തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കും. 70-ാമ​ത് തീ​ര്‍​ഥാ​ട​നം ന​ട​ക്കു​ന്ന 2027 മാ​ര്‍​ച്ച് വ​രെ എ​ല്ലാ മാ​സ​വും വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. പ​രി​പാ​ടി​ക​ള്‍​ക്ക് തീ​ര്‍​ഥാ​ട​ന ക​മ്മി​റ്റി​യും തെ​ര​ഞ്ഞെ​ടു​ത്ത വി​വി​ധ ക​മ്മി​റ്റി​ക​ളും നേ​തൃ​ത്വം ന​ല്‍​കും.

2027 മാ​ര്‍​ച്ച് ഏ​ഴു​മു​ത​ല്‍ 14 വ​രെ ഒ​ന്നാം​ഘ​ട്ട തീ​ര്‍​ഥാ​ട​ന​വും മാ​ര്‍​ച്ച് 21 മു​ത​ല്‍ 26 വ​രെ ര​ണ്ടാം​ഘ​ട്ട തീ​ര്‍​ഥാ​ട​ന​വും ന​ട​ക്കു​മെ​ന്നും ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. ഡോ. ​വി​ന്‍​സ​ന്‍റ് കെ. ​പീ​റ്റ​ര്‍ അ​റി​യി​ച്ചു.

Tags : nattu vishesham 70th pilgrimage Southern Cross

Recent News

Corehub Up