Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SreeSankaraCollege

ഐ​രാ​പു​രം ശ്രീ ​ശ​ങ്ക​ര കോ​ള​ജി​ൽ കെ​സി​എ​യു​ടെ ക്രി​ക്ക​റ്റ് സെ​ന്‍റ​ർ വ​രു​ന്നു; ക​രാ​ർ ഒ​പ്പു​വ​ച്ചു

കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ ഐ​രാ​പു​രം ശ്രീ​ശ​ങ്ക​ര വി​ദ്യാ​പീ​ഠം കോ​ള​ജി​ൽ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ അ​ത്യാ​ധു​നി​ക ക്രി​ക്ക​റ്റ് സെ​ന്‍റ​ർ ഒ​രു​ങ്ങു​ന്നു. ശ്രീ​ശ​ങ്ക​ര ട്ര​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 11 ഏ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്താ​ണ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ട് ഉ​ൾ​പ്പെ​ടു​ന്ന അ​ത്യാ​ധു​നി​ക സെ​ന്‍റ​ർ നി​ർ​മി​ക്കു​ന്ന​ത്. സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യം.

ഇ​ത് സം​ബ​ന്ധി​ച്ച പാ​ട്ട​ക്ക​രാ​റി​ൽ ശ്രീ ​ശ​ങ്ക​ര ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി. ​ശം​ഭു ന​മ്പൂ​തി​രി, മാ​നേ​ജ​ർ പ്ര​ഫ. ഡോ. ​ഇ. കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, കെ​സി​എ സെ​ക്ര​ട്ട​റി വി​നോ​ദ് എ​സ്. കു​മാ​ർ എ​ന്നി​വ​ർ ഒ​പ്പു​വെ​ച്ചു. മു​പ്പ​ത്തി​മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് കെ​സി​എ​യ്ക്ക് ഭൂ​മി പാ​ട്ട​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​രാ​ർ പ്ര​കാ​രം 2026 ജൂ​ലൈ 31 മു​ത​ൽ 2059 ജൂ​ലൈ 31 വ​രെ​യാ​ണ് പാ​ട്ട​ക്കാ​ലാ​വ​ധി.

കെ​സി​എ ക്രി​ക്ക​റ്റ് സെ​ന്‍റ​ർ എ​ന്ന പേ​രി​ൽ ഒ​രു​ങ്ങു​ന്ന പ​ദ്ധ​തി​യി​ൽ പ്ര​ധാ​ന​മാ​യും ര​ണ്ട് വ​ലി​യ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ ഒ​ന്നാ​മ​ത്തെ ഗ്രൗ​ണ്ട് പൂ​ർ​ണ​മാ​യും ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്കും പ​രി​ശീ​ല​ന​ത്തി​നു​മാ​യി മാ​ത്ര​മാ​കും ഉ​പ​യോ​ഗി​ക്കു​ക. ഈ ​ഗ്രൗ​ണ്ടി​നോ​ട് ചേ​ർ​ന്ന് പ​വ​ലി​യ​ൻ, ഇ​ൻ​ഡോ​ർ-​ഔ​ട്ട്ഡോ​ർ പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ൾ, തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ക്വാ​ർ​ട്ടേ​ഴ്സ്, ഓ​ഫീ​സ് സം​വി​ധാ​ന​ങ്ങ​ൾ, സ്റ്റോ​ർ റൂ​മു​ക​ൾ എ​ന്നി​വ സ​ജ്ജ​മാ​ക്കും.

കൂ​ടാ​തെ ആ​ധു​നി​ക സൈ​റ്റ് സ്ക്രീ​നു​ക​ൾ, കാ​മ​റ ട​വ​റു​ക​ൾ, വി​വി​ധ​ത​രം റോ​ള​റു​ക​ൾ, സ്കോ​ർ ബോ​ർ​ഡു​ക​ൾ തു​ട​ങ്ങി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സ​ജീ​ക​ര​ണ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ടാ​കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഗ്രൗ​ണ്ട് കോ​ള​ജി​നും ട്ര​സ്റ്റി​നും അ​വ​രു​ടെ മ​റ്റ് കാ​യി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും.

Latest News

Corehub Up