Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St.CatherineofSiena

'ഉറങ്ങുന്ന സുന്ദരി', 'ഐ​ന്‍​സ്റ്റീ​ന്‍റെ മ​സ്തി​ഷ്‌​കം', വി​ശു​ദ്ധ കാ​ത​റി​ന്‍റെ ശി​ര​സ്: ഇന്നും സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന 9 ശേഷിപ്പുകൾ

ചിത്രങ്ങളിലും ദൃശ്യങ്ങളിലും മാ​ത്രം ക​ണ്ടി​ട്ടു​ള്ള ച​രി​ത്ര​ശേ​ഷി​പ്പു​ക​ളെ നേ​രി​ട്ടു കാ​ണാ​ൻ ആ​രാ​ണ് ആ​ഗ്ര​ഹി​ക്കാ​ത്ത​ത്. ശാ​സ്ത്ര​ജ്ഞ​ര്‍, ഭ​ര​ണാ​ധി​കാ​രി​ക​ള്‍, വി​ശു​ദ്ധ​ന്മാ​ര്‍ മു​ത​ല്‍ പു​രാ​ത​ന മ​നു​ഷ്യ​ര്‍ വ​രെ​യു​ള്ള​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ഇ​ന്നും മ്യൂ​സി​യ​ങ്ങ​ളി​ലും പ​ള്ളി​ക​ളി​ലും കേ​ടു​പാ​ടു​ക​ള്‍ കൂ​ടാ​തെ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന, പൊ​തു​ജ​ന​ങ്ങ​ൾ​ക്കു സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഒമ്പതു ​ച​രി​ത്ര​ശേ​ഷി​പ്പു​ക​ൾ മ​ന​സി​ലാ​ക്കാം.

 

1. ഗ​ലീ​ലി​യോ ഗ​ലീ​ലി​യു​ടെ ന​ടു​വി​ര​ല്‍
ആ​ധു​നി​ക ജ്യോ​തി​ശാ​സ്ത്ര​ത്തി​ന്‍റെ പി​താ​വാ​യ ഗ​ലീ​ലി​യോ ഗ​ലീ​ലി​യു​ടെ കൈ​വി​ര​ല്‍ ഇ​റ്റ​ലി​യി​ലെ ഫ്ളോ​റ​ന്‍​സി​ലു​ള്ള 'മ്യൂ​സി​യോ ഗ​ലീ​ലി​യോ'​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്. അ​സ്ഥി​കൂ​ട​ത്തി​ല്‍​നി​ന്നു വേ​ര്‍​പെ​ടു​ത്തി​യ ന​ടു​വി​ര​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു കാ​ണാം. പ്ര​ത്യേ​ക ഗ്ലാ​സ് പേ​ട​ക​ത്തി​ലാ​ണു സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ശാ​സ്ത്ര​ലോ​ക​ത്തി​ന് അ​ദ്ദേ​ഹം ന​ല്‍​കി​യ സം​ഭാ​വ​ന​ക​ളു​ടെ ഭൗ​തി​ക സ്മാ​ര​ക​മാ​യി ഇ​തു നി​ല​കൊ​ള്ളു​ന്നു.
അ​സ്ട്രോ​ണ​മി​ക്ക​ൽ ടെ​ലി​സ്കോ​പ്പ്, ജ്യോ​മെ​ട്രി​ക് ആ​ൻ​ഡ് മി​ലി​റ്റ​റി കോ​മ്പ​സ്, തെ​ർ​മോ​സ്കോ​പ് (തെ​ർ​മോ​മീ​റ്റ​റി​ന്‍റെ ആ​ദ്യ​രൂ​പം) തു​ട​ങ്ങി​ നി​ര​വ​ധി ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ ന​ട​ത്തി​യ മ​ഹാ​നാ​യ ശാ​സ്ത്ര​ജ്ഞ​നാ​ണ് ഗ​ലീ​ലി​യോ.

2. വി​ശു​ദ്ധ തോ​മ​സ് അ​ക്വി​നാ​സി​ന്‍റെ കൈ​യു​ടെ അ​സ്ഥി
ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ വി​ശു​ദ്ധ​നും പാ​ശ്ച​ത്യ തത്വചിന്തയിലെ പ്രമുഖനുമായിരുന്ന വി​ശു​ദ്ധ തോ​മ​സ് അ​ക്വി​നാ​സി​ന്‍റെ കൈ​യുടെ അ​സ്ഥി നേ​പ്പി​ള്‍​സി​ലെ 'സാ​ന്‍ ഡൊ​മെ​നി​ക്കോ മ​ജി​യോ​റെ' പ​ള്ളി​യി​ല്‍ പു​ണ്യ​ശേ​ഷി​പ്പാ​യി സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. വി​ശ്വാ​സി​ക​ള്‍ വ​ലി​യ ആ​ദ​ര​വോ​ടെ​യാ​ണ് ഈ ​വി​ശു​ദ്ധ തി​രു​ശേ​ഷി​പ്പു കാ​ണാ​നെ​ത്തു​ന്ന​ത്. 1272-1274 കാ​ല​ഘ​ട്ട​ത്തി​ൽ അ​ക്വി​നാ​സ് ഈ ​മ​ഠ​ത്തി​ലാ​ണു ജീ​വി​ച്ചി​രു​ന്ന​ത്.
വെ​ങ്ക​ലം, വെ​ള്ളി, ഗ്ലാ​സ് എ​ന്നി​വ കൊ​ണ്ടു നി​ർ​മി​ച്ച പ്ര​ത്യേ​ക പെ​ട്ടി​യി​ലാ​ണ് ​അ​സ്ഥി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ദർശിക്കാൻ സാധിക്കുന്ന രീതിയിൽ സൂക്ഷിച്ചിരിക്കുന്നത്.

3. സി​യ​ന്ന​യി​ലെ വി​ശു​ദ്ധ കാ​ത​റി​ന്‍റെ ശി​ര​സ്
വി​ശു​ദ്ധ കാ​ത​റി​ന്‍റെ ശി​ര​സ് ഇ​റ്റ​ലി​യി​ലെ സി​യ​ന്ന​യി​ലു​ള്ള 'ബ​സി​ലി​ക്ക കാ​റ്റ​റി​നി​യാ​ന സാ​ന്‍ ഡൊ​മെ​നി​ക്കോ' പ​ള്ളി​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടുണ്ട്. ലോകത്തിലെ പ്രധാന തീ​ര്‍​ഥാ​ടനകേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. 600-ലേറെ വർഷം കഴിഞ്ഞിട്ടും ഇപ്പോഴും തേജസോടെ വിശുദ്ധയുടെ ശിരസ് ദർശിക്കാം.

Latest News

Corehub Up