Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Leadership

Palakkad

ജി​ല്ല​യി​ലെ ബി​ജെ​പി​യു​ടെ പ​രാ​ജ​യ​ങ്ങ​ൾ സം​സ്ഥാ​ന​നേ​തൃ​ത്വം ച​ർ​ച്ച​ചെ​യ്യും

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലു​ണ്ടാ​യ പ​രാ​ജ​യ​ങ്ങ​ളും ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​ചോ​ർ​ച്ച​യെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്യാ​നൊ​രു​ങ്ങി ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം.

ആ​വ​ശ്യ​മെ​ങ്കി​ൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ​ഠ​ന​സ​മി​തി​യെ നി​യോ​ഗി​ച്ച് അ​ന്വേ​ഷി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ന​ട​ന്ന വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ കോ​ർ​ക​മ്മി​റ്റി യോ​ഗ​ങ്ങ​ളി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ട്ട പ​രാ​തി​ക​ളു​ടെ അ​ന്വേ​ഷ​ണ​വും ന​ട​ന്നേ​ക്കും. പാ​ല​ക്കാ​ട് വെ​സ്റ്റ് ജി​ല്ല​യി​ലെ ഷൊ​ർ​ണൂ​രി​ൽ മാ​ത്ര​മാ​ണ് വോ​ട്ടു​കു​റ​ഞ്ഞ​ത്. ഇ​വി​ടെ സം​ഘ​ട​നാ​ത​ല​ത്തി​ൽ പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്നാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ ത​വ​ണ ഇ​വി​ടെ ബി​ജെ​പി​യും ത​മ്മി​ൽ നേ​രി​യ വോ​ട്ടു വ്യ​ത്യാ​സ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​താ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്കു​ക.

പാ​ല​ക്കാ​ട് ഈ​സ്റ്റ് ജി​ല്ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് താ​ര​ത​മ്യേ​ന മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ്ണ​യ​ത്തി​ൽ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ഉ​ന്ന​യി​ക്ക​പ്പെ​ട്ട​തും ഇ​വി​ടെ​നി​ന്നാ​ണ്. 2024ൽ ​പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​നി​ർ​ത്തി​യാ​ൽ നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ത്ത​വ​ണ വോ​ട്ടു​കു​റ​ഞ്ഞു.

ഇ​തി​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ പ്ര​ക​ട​നം വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കും. ചി​റ്റൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പ് മ​റ്റൊ​രു പാ​ർ​ട്ടി​യി​ൽ നി​ന്നെ​ത്തി​യ ആ​ളെ മ​ത്സ​രി​പ്പി​ച്ച​തു​കൊ​ണ്ട് എ​ന്തു നേ​ട്ട​മു​ണ്ടാ​യെ​ന്ന ചോ​ദ്യം അ​ണി​ക​ളു​യ​ർ​ത്തു​ന്നു​ണ്ട്. ഇ​വി​ടെ പ്ര​ക​ട​മാ​യ വോ​ട്ടു​വ​ർ​ധ​ന ഉ​ണ്ടാ​യി​ല്ല. ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ആ​യി​രം വോ​ട്ടു​കു​റ​ഞ്ഞ​തു പ​ഠ​ന​വി​ധേ​യ​മാ​ക്കും.

വോ​ട്ടു​വ​ർ​ധ​ന​യ്ക്ക് സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന നെ​ന്മാ​റ മ​ണ്ഡ​ല​ത്തി​ലും ച​ല​നമുണ്ടാ​യി​ല്ല.
കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന​വ​രും മ​ണ്ഡ​ലം ക​മ്മി​റ്റി​യും യോ​ജി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​വു​മു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നും അ​ന്വേ​ഷി​ച്ചേ​ക്കും.

Latest News

Corehub Up