പാലക്കാട്: ഫുട്ബോൾ പരിശീലനത്തിന് വിടാത്തതിൽ മനംനൊന്ത് ഏഴാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. എലപ്പുള്ളി പോക്കാന്തോട് ശിവപ്രസാദിന്റെയും സജിതയുടെയും മകൻ വിശ്വജിത്ത് (13) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. കുളിമുറിയിൽ കുളിക്കാൻ കയറിയ വിശ്വജിത്ത് പുറത്തിറങ്ങാൻ വൈകിയതിനെ തുടർന്ന് രക്ഷിതാക്കൾ വാതിൽ പൊളിച്ചു നോക്കിയപ്പോൾ തോർത്തിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
കസബ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം മാനസിക പിരിമുറുക്കങ്ങൾ അലട്ടുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)