x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ട്‌‌​ബോ​ൾ പ​രി​ശീ​ല​ന​ത്തി​ന് വി​ട്ടി​ല്ല; ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി


Published: February 5, 2026 05:09 PM IST | Updated: February 5, 2026 05:44 PM IST

പാ​ല​ക്കാ​ട്: ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ത്തി​ന് വി​ടാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി ജീവനൊടുക്കി. എ​ല​പ്പു​ള്ളി പോ​ക്കാ​ന്തോ​ട് ശി​വ​പ്ര​സാ​ദി​ന്‍റെ​യും സ​ജി​ത​യു​ടെ​യും മ​ക​ൻ വി​ശ്വ​ജി​ത്ത് (13) ആ​ണ് മ​രി​ച്ച​ത്.

ഇന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. കുളിമുറിയിൽ കു​ളി​ക്കാ​ൻ ക​യ​റി​യ വി​ശ്വ​ജി​ത്ത് പു​റ​ത്തി​റ​ങ്ങാ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ വാ​തി​ൽ പൊ​ളി​ച്ചു നോ​ക്കി​യ​പ്പോ​ൾ തോ​ർ​ത്തി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ കുട്ടിയെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

ക​സ​ബ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അത്തരം മാനസിക പിരിമുറുക്കങ്ങൾ അലട്ടുമ്പോൾ മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. ഹെ​ൽ​പ്‌​ലൈ​ൻ ന​മ്പ​രു​ക​ൾ - 1056, 0471- 2552056)

Tags : Death Student Death Hanging Palakkad

Recent News

Corehub Up