കാഞ്ഞിരപ്പള്ളി: സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പേട്ട ഗവൺമെന്റ് ഹൈസ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ടി.ആർ. ജിജി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വി.ടി. അയൂബ് ഖാൻ, സിനിമോൾ തടത്തിൽ, സ്റ്റാഫ് സെക്രട്ടറി ജയ്സൺ തോമസ്, സുനിജ പി. ജോസ്, മുഹമ്മദ് സജാസ്, ടി.ഇ. നാസറുദീൻ, ഫൈസൽ എം. കാസിം, യൂനസ് മേലേ തെക്കേതിൽ എന്നിവർ പ്രസംഗിച്ചു.