രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ സിനിമയുടെ ആദ്യ ക്യാരക്ടർ ടീസർ റിലീസ് ചെയ്തു. സുരാജ് വെഞ്ഞാറമ്മൂടിന്റെ ക്യാരക്ടർ ലുക്ക് ആണ് പുറത്തുവന്നത്. ചിത്രത്തില്‍ വില്ലൻ കഥാപാത്രമായാണ് താരം എത്തുന്നത്.
അനിരുദ്ധിന്റെ ഗംഭീര തീം മ്യൂസിക്കിൽ കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജിന്റെ ടീസർ ഇതിനോടകം 30 ലക്ഷം ആളുകളാണ് കണ്ടത്.
സുരാജിനെ കൂടാതെ ഹക്കിം ഷാജഹാൻ, കോട്ടയം നസീർ, മിർണ, സുജിത് ശങ്കർ, സുനിൽ സുഗദ, ഷംന കാസിം, രാജേഷ് മാധവൻ, അന്ന രേഷ്മ രാജൻ എന്നീ മലയാളി താരങ്ങളും ചിത്രത്തിലുണ്ട്.