x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല്ല​നാ​യി സു​രാ​ജ് വെ​ഞ്ഞാ​റാ​മൂ​ട്; ജ​യി​ല​ർ 2-വി​ലെ ആ​ദ്യ ക്യാ​ര​ക്ട​ർ ടീ​സ​ർ പു​റ​ത്ത്  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 19, 2026 09:45 AM IST | Updated: September 19, 2026 09:45 AM IST

സു​രാ​ജ് വെ​ഞ്ഞാ​റാ​മൂ​ട്

ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി നെ​ൽ​സ​ൺ ദി​ലീ​പ് കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ‘ജ​യി​ല​ർ 2’ സി​നി​മ​യു​ടെ ആ​ദ്യ ക്യാ​ര​ക്ട​ർ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ടി​ന്‍റെ ക്യാ​ര​ക്ട​ർ ലു​ക്ക് ആ​ണ് പു​റ​ത്തു​വ​ന്ന​ത്. ചി​ത്ര​ത്തി​ല്‍ വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യാ​ണ് താ​രം എ​ത്തു​ന്ന​ത്.

അ​നി​രു​ദ്ധി​ന്‍റെ ഗം​ഭീ​ര തീം ​മ്യൂ​സി​ക്കി​ൽ കാ​റി​ൽ നി​ന്നും ചു​രു​ട്ട് വ​ലി​ച്ചു​കൊ​ണ്ട് ഇ​റ​ങ്ങി വ​രു​ന്ന സു​രാ​ജി​ന്‍റെ ടീ​സ​ർ ഇ​തി​നോ​ട​കം 30 ല​ക്ഷം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

സു​രാ​ജി​നെ കൂ​ടാ​തെ ഹ​ക്കിം ഷാ​ജ​ഹാ​ൻ, കോ​ട്ട​യം ന​സീ​ർ, മി​ർ​ണ, സു​ജി​ത് ശ​ങ്ക​ർ, സു​നി​ൽ സു​ഗ​ദ, ഷം​ന കാ​സിം, രാ​ജേ​ഷ് മാ​ധ​വ​ൻ, അ​ന്ന രേ​ഷ്മ രാ​ജ​ൻ എ​ന്നീ മ​ല​യാ​ളി താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ട്.

 

മോ​ഹ​ൻ​ലാ​ൽ, ശി​വ​രാ​ജ് കു​മാ​ർ, ര​മ്യ കൃ​ഷ്ണ​ൻ, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, ജാ​ക്കി ഷ്റോ​ഫ് എ​ന്നി​ങ്ങ​നെ വ​മ്പ​ൻ താ​ര​നി​ര​യും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

വി​ജ​യ് കാ​ർ​ത്തി​ക് ക​ണ്ണ​ൻ ആ​ണ് ഛായാ​ഗ്ര​ഹ​ണം. ചി​ത്രം ഒ​ക്ടോ​ബ​ർ 15ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

2023ൽ ​ആ​യി​രു​ന്നു ടൈ​ഗ​ർ മു​ത്തു​വേ​ൽ പാ​ണ്ഡ്യ​നാ​യി ‘ജ​യി​ല​റി’​ലൂ​ടെ ര​ജ​നീ​കാ​ന്ത് പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​യ​ത്. ആ​ഗോ​ള ബോ​ക്സ് ഓ​ഫി​സി​ല്‍ 600 കോ​ടി​യി​ലേ​റെ​യാ​ണ് ചി​ത്രം നേ​ടി​യ​ത്. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ ത​ന്നെ​യാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ​യും സം​ഗീ​ത​സം​വി​ധാ​നം. 

Tags : Suraj Venjaramoodu JAILER 2 Rajinikanth Anirudh Nelson Sun Pictures

Recent News

Corehub Up