Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JAILER 2

ആ ​സ​ന്തോ​ഷ​മി​ല്ലാ​യ്മ ഞ​ങ്ങ​ൾ​ക്കു​മു​ണ്ട്: ‘ജ​യി​ല​ർ 2’വി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ രം​ഗ​ങ്ങ​ൾ ക​ട്ട് ചെ​യ്ത​തി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ

ജ​യി​ല​ർ സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ സാ​ന്നി​ധ്യം കു​റ​ഞ്ഞു​പോ​യ​തി​ൽ ഫാ​ൻ​സ് അ​ട​ക്ക​മു​ള്ള​വ​ർ അ​സ്വ​സ്ഥ​രാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ സി​നി​മ​യി​ൽ നി​ന്നും മോ​ഹ​ൻ​ലാ​ലി​ന്‍റെ രം​ഗ​ങ്ങ​ൾ അ​വ​സാ​ന നി​മി​ഷം വെ​ട്ടി​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ. 

ചി​ത്ര​ത്തി​ന്‍റെ ഫൈ​ന​ൽ ക​ട്ടി​ൽ ത​ന്‍റെ രം​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്ത കാ​ര്യം മോ​ഹ​ൻ​ലാ​ലോ അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീ​മോ മു​ൻ​കൂ​ട്ടി അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ആ​ന്‍റ​ണി പെ​മ്പാ​വൂ​രി​ന്‍റെ വാ​ക്കു​ക​ൾ.

ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​ക​വേ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ത്തി​ൽ മ​ന​സ് തു​റ​ന്ന​ത്.

‘ജ​യി​ല​ർ 2’വി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​ല സീ​നു​ക​ൾ ക​ട്ട് ചെ​യ്ത​തി​നെ​ക്കു​റി​ച്ച് ചോ​ദ്യ​മു​യ​ർ​ന്ന​പ്പോ​ൾ, ‘അ​ത് ന​മ്മ​ൾ മ​ല​യാ​ളി​ക​ൾ​ക്ക് സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മ​ല്ല​ല്ലോ, ആ ​സ​ന്തോ​ഷ​മി​ല്ലാ​യ്മ ഞ​ങ്ങ​ൾ​ക്കു​മു​ണ്ട്’, എ​ന്നാ​യി​രു​ന്നു ആ​ന്‍റ​ണി​യു​ടെ പ്ര​തി​ക​ര​ണം.

സി​നി​മ​യു​ടെ ട്രെ​യി​ല​റി​ലും മ​റ്റും ക​ണ്ട രം​ഗ​ങ്ങ​ൾ തി​യ​റ്റി​ൽ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു എ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴും ആ ​നി​രാ​ശ ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച​ത്.

ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യ ജ​യി​ല​ർ ആ​ദ്യ​ഭാ​ഗ​ത്തി​ൽ മാ​ത്യു എ​ന്ന ക​മി​യോ റോ​ളി​ലെ​ത്തി തി​യേ​റ്റ​റു​ക​ളെ ഇ​ള​ക്കി​മ​റി​ച്ച മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് ര​ണ്ടാം ഭാ​ഗ​ത്തി​ലും വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടാ​കു​മെ​ന്നാ​ണ് സി​നി​മാ​പ്രേ​ക്ഷ​ക​ർ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഷൂ​ട്ട് ചെ​യ്ത രം​ഗ​ങ്ങ​ൾ ഫൈ​ന​ൽ എ​ഡി​റ്റി​ൽ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യ വി​വ​ര​മ​റി​യു​ന്ന​ത് ചി​ത്രം റി​ലീ​സാ​യ​പ്പോ​ഴാ​ണ്.

ഇ​ത്ര​യും വ​ലി​യൊ​രു സൂ​പ്പ​ർ​താ​ര​ത്തി​ന്‍റെ രം​ഗ​ങ്ങ​ൾ എ​ഡി​റ്റിം​ഗി​ൽ നീ​ക്കം ചെ​യ്യു​മ്പോ​ൾ ന​ട​നെ​യോ അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീ​മി​നെ​യോ കു​റ​ഞ്ഞ​ത് വി​വ​ര​മ​റി​യി​ക്കു​ക എ​ന്ന പ്രാ​ഥ​മി​ക മ​ര്യാ​ദ പോ​ലും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ കാ​ണി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

Movies

റിക്കോ​ർ​ഡു​ക​ൾ ത​ക​ർ​ത്തെ​റി​ഞ്ഞ് 'ജ​യി​ല​ർ 2'; ആ​ദ്യ​ദി​നം നേ​ടി​യ​ത് ഞെ​ട്ടി​ക്കു​ന്ന ക​ള​ക്ഷ​ൻ

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​ർ സം​വി​ധാ​നം ചെ​യ്ത റെ​ക്കോ​ർ​ഡ് ചി​ത്രം ജ​യി​ല​ർ 2 തി​യ​റ്റ​റു​ക​ളി​ൽ ച​രി​ത്ര വി​ജ​യം കു​റി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 15-ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ ചി​ത്ര​ത്തി​ന് കേ​ര​ള​ത്തി​ലു​ൾ​പ്പെ​ടെ വ​ൻ​വ​ര​വേ​ൽ​പ്പാ​ണ് ല​ഭി​ക്കു​ന്ന​ത്. ചി​ത്രം ആ​ദ്യ ദി​നം ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ൽ നി​ന്ന് 125.25 കോ​ടി രൂ​പ​യാ​ണ് വാ​രി​ക്കൂ​ട്ടി​യ​ത്.

കേ​ര​ള​ത്തി​ൽ 800 സ്ക്രീ​നു​ക​ളി​ൽ ഓ​ൾ ടൈം ​റെ​ക്കോ​ർ​ഡ് റി​ലീ​സാ​യി എ​ത്തി​യ ചി​ത്രം ആ​ദ്യ ദി​വ​സം മാ​ത്രം 4000 ഷോ​ക​ളാ​ണ് കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. സ​ൺ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ക​ലാ​നി​ധി മാ​ര​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത് ശ്രീ ​ഗോ​കു​ലം ഗോ​പാ​ല​ന്‍റെ ശ്രീ ​ഗോ​കു​ലം മൂ​വീ​സ് ആ​ണ്.

ചി​ത്ര​ത്തി​ന് കേ​ര​ള​ത്തി​ൽ ല​ഭി​ക്കു​ന്ന സ്വീ​ക​ര​ണ​ത്തി​ന് പി​ന്നി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ സാ​ന്നി​ധ്യ​വും പ്ര​ധാ​ന കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ആ​ദ്യ ഭാ​ഗ​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തി തി​യ​റ്റ​റു​ക​ളി​ൽ ആ​വേ​ശം തീ​ർ​ത്ത മോ​ഹ​ൻ​ലാ​ൽ ര​ണ്ടാം ഭാ​ഗ​ത്തി​ലും ശ​ക്ത​മാ​യ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ ഇ​ര​ട്ടി​യാ​ക്കി​യി​രു​ന്നു. ര​ജ​നി​കാ​ന്തി​നൊ​പ്പം മോ​ഹ​ൻ​ലാ​ലും ബി​ഗ് സ്ക്രീ​നി​ൽ ഒ​ന്നി​ക്കു​ന്ന​ത് കാ​ണാ​ൻ വ​ലി​യ തി​ര​ക്കാ​ണ് തി​യ​റ്റ​റു​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ബ്ലോ​ക്ക്ബ​സ്റ്റ​ർ വി​ജ​യ​മാ​യ ജ​യി​ല​റി​ന്‍റെ തു​ട​ർ​ച്ച​യാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ മു​ത്തു​വേ​ൽ പാ​ണ്ഡ്യ​നാ​യി ര​ജ​നി​കാ​ന്ത് വീ​ണ്ടും ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ശി​വ രാ​ജ്കു​മാ​റും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, എ​സ്.​ജെ. സൂ​ര്യ, വി​ദ്യ ബാ​ല​ൻ, മി​ഥു​ൻ ച​ക്ര​വ​ർ​ത്തി, യോ​ഗി ബാ​ബു, ഹ​ക്കീം ഷാ​ജ​ഹാ​ൻ തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.

സം​ഗീ​തം: അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ, ഛായാ​ഗ്ര​ഹ​ണം: വി​ജ​യ് കാ​ർ​ത്തി​ക് ക​ണ്ണ​ൻ, എ​ഡി​റ്റിം​ഗ്: ആ​ർ. നി​ർ​മ്മ​ൽ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ

Movies

"സീ​ക്വ​ലു​ക​ളോ​ട് എ​നി​ക്ക് താ​ൽ​പ​ര്യ​മി​ല്ലാ​യി​രു​ന്നു, പ​ക്ഷേ ജ​യി​ല​ർ 2 ചെ​യ്യാ​ൻ കാ​ര​ണം അ​താ​ണ്"; മ​ന​സ് തു​റ​ന്ന് ര​ജ​നി​കാ​ന്ത്

സ്വ​ന്തം സി​നി​മ​ക​ളു​ടെ സീ​ക്വ​ലു​ക​ൾ ചെ​യ്യാ​ൻ താ​ൽ​പര്യ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്ത്. എ​ന്നാ​ൽ ബ്ലോ​ക്ക്ബ​സ്റ്റ​ർ ഹി​റ്റാ​യ 'ജ​യി​ല​ർ' സി​നി​മ​യ്ക്ക് ര​ണ്ടാം ഭാ​ഗം ചെ​യ്യാ​ൻ സ​മ്മ​തി​ച്ച​തി​ന്‍റെ കാ​ര​ണം അ​ദ്ദേ​ഹം തു​റ​ന്നു​പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ 15-ന് '​ജ​യി​ല​ർ 2' തി​യ​റ്റ​റു​ക​ളി​ൽ റീ​ലീ​സി​ന് ഒ​രു​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് ര​ജ​നി​കാ​ന്തി​ന്‍റെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ.

മു​മ്പ് ത​നി​ക്ക് നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ടെ സീ​ക്വ​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ഫ​റു​ക​ൾ വ​ന്നി​രു​ന്ന​താ​യി ര​ജ​നി​കാ​ന്ത് പ​റ​യു​ന്നു. 'പേ​ട്ട', 'ബാ​ഷ' തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ​യെ​ല്ലാം ര​ണ്ടാം ഭാ​ഗ​ങ്ങ​ൾ ചെ​യ്യാ​ൻ നി​ർ​മാ​താ​ക്ക​ളും സം​വി​ധാ​യ​ക​രും സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ സീ​ക്വ​ലു​ക​ൾ ചെ​യ്യു​മ്പോ​ൾ ആ​ദ്യ​ഭാ​ഗ​ത്തി​ലെ അ​തേ മ​സാ​ല​ക​ൾ വീ​ണ്ടും കു​റു​ക്കി ന​ൽ​കു​ന്ന​തു​പോ​ലെ​യാ​ണ് ത​നി​ക്ക് തോ​ന്നാ​റു​ള്ള​ത് എ​ന്ന​തി​നാ​ൽ ആ ​ചി​ത്ര​ങ്ങ​ളെ​യെ​ല്ലാം താ​ൻ ഒ​ഴി​വാ​ക്കു​ക​യാ​ണു​ണ്ടാ​യ​ത് എ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ര​ജ​നി​കാ​ന്തി​ന്‍റെ വാ​ക്കു​ക​ൾ: "സീ​ക്വ​ലു​ക​ളോ​ട് എ​നി​ക്ക് പൊ​തു​വേ താ​ൽ​പ​ര്യ​മി​ല്ല. സീ​ക്വ​ലു​ക​ൾ എ​ന്നു കേ​ട്ടാ​ൽ അ​തി​ൽ ഇ​നി എ​ന്തു ക്രി​യേ​റ്റി​വി​റ്റി​യാ​ണ് വ​രാ​നു​ള്ള​ത് എ​ന്ന് തോ​ന്നും. ആ​ദ്യ​ഭാ​ഗ​ത്തി​ൽ വീ​ണ്ടും കു​റ​ച്ച് മ​സാ​ല​ക​ൾ ചേ​ർ​ത്തു മ​റ്റൊ​രു സി​നി​മ​യാ​ക്കു​ന്ന​താ​യാ​ണ് എ​നി​ക്കു തോ​ന്നാ​റു​ള്ള​ത്. ബാ​ഷ​യ്ക്ക് സീ​ക്വ​ൽ വേ​ണ​മെ​ന്ന് നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു, എ​നി​ക്ക് ചെ​യ്യാ​ൻ തോ​ന്നി​യി​ല്ല. പേ​ട്ട​യ്ക്ക് ര​ണ്ടാം ഭാ​ഗം ചെ​യ്യാ​ൻ കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജും എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ എ​നി​ക്ക് ആ ​സി​നി​മ​യും ചെ​യ്യാ​ൻ തോ​ന്നി​യി​ല്ല."

'ജ​യി​ല​ർ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ഭാ​ഗം ഒ​ടി​ടി​യി​ൽ വീ​ണ്ടും ക​ണ്ട​പ്പോ​ഴാ​ണ് അ​തി​ൽ ക​ഥ​യ്ക്ക് ഇ​നി​യും സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന് മ​ന​സി​ലാ​യ​തെ​ന്ന് ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു. വ​ർ​മ​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന് പി​ന്നി​ൽ വ​ലി​യൊ​രു ശൃം​ഖ​ല​യു​ണ്ടെ​ന്നും സി​നി​മ​യു​ടെ അ​വ​സാ​ന​ത്തി​ൽ വ​ർ​മ​യ്ക്ക് പി​റ​കി​ൽ വ​ലി​യ ആ​ളു​ക​ളു​ണ്ട് നി​ന്നെ വെ​റു​തെ വി​ടി​ല്ല എ​ന്ന് പ​റ​യു​ന്ന ഭാ​ഗ​വു​മു​ണ്ട്. അ​തി​നാ​ൽ ക​ഥ​യ്ക്ക് ന​ല്ലൊ​രു തു​ട​ർ​ച്ച ന​ൽ​കാ​ൻ സാ​ധി​ക്കു​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ത​ന്‍റെ പ്രാ​യ​ത്തി​ന് യോ​ജി​ച്ച മി​ക​ച്ചൊ​രു ക​ഥ​യാ​ണ് സം​വി​ധാ​യ​ക​ൻ നെ​ൽ​സ​ൺ ദി​ലീ​പ്‌​കു​മാ​ർ ഒ​രു​ക്കി​യ​ത്. കൂ​ടാ​തെ മ​റ്റ് ഭാ​ഷ​ക​ളി​ൽ നി​ന്നു​ള്ള മു​ൻ​നി​ര ന​ട​ന്മാ​രും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തോ​ടെ​യാ​ണ് താ​ൻ ഈ ​പ്രോ​ജ​ക്റ്റി​ലേ​ക്ക് എ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ത്തു​വേ​ൽ പാ​ണ്ഡ്യ​നാ​യി ര​ജ​നി​കാ​ന്ത് വീ​ണ്ടും സ്‌​ക്രീ​നി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ശി​വ രാ​ജ്‌​കു​മാ​റും ആ​ദ്യ​ഭാ​ഗ​ത്തി​ലെ മാ​ത്യു​വാ​യി മോ​ഹ​ൻ​ലാ​ലും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, എ​സ്.​ജെ. സൂ​ര്യ, വി​ദ്യ ബാ​ല​ൻ, മി​ഥു​ൻ ച​ക്ര​വ​ർ​ത്തി, യോ​ഗി ബാ​ബു, ഹ​ക്കീം ഷാ​ജ​ഹാ​ൻ തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റി​ന്‍റെ സം​ഗീ​ത​വും നെ​ൽ​സ​ണി​ന്‍റെ മാ​സ് അ​വ​ത​ര​ണ​വും ചി​ത്ര​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ ഉ​യ​ർ​ത്തുന്നു.

 

Movies

ജ​യി​ല​ർ 2 അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗി​ൽ റി​ക്കോ​ർ​ഡ് കു​തി​പ്പ്; കേ​ര​ള​ത്തി​ൽ ആ​ദ്യ ദി​നം നേ​ടി​യ​ത് നാ​ല് കോ​ടി​യോ​ളം രൂ​പ

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ജ​യി​ല​ർ 2 അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗി​ൽ ച​രി​ത്ര​നേ​ട്ട​ത്തി​ലേ​ക്ക്. റി​ലീ​സി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, ബു​ക്കിം​ഗ് ആ​രം​ഭി​ച്ച ആ​ദ്യ ദി​നം ത​ന്നെ കേ​ര​ള​ത്തി​ൽ മാ​ത്രം നാ​ല് കോ​ടി​യോ​ളം രൂ​പ​യു​ടെ റി​ക്കോ​ർ​ഡ് പ്രീ-​സെ​യി​ൽ​സാ​ണ് ചി​ത്രം സ്വ​ന്ത​മാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്ത് എ​ണ്ണൂ​റോ​ളം സ്ക്രീ​നു​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്.

കേ​ര​ള​ത്തി​ലു​ട​നീ​ളം ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ബു​ക്ക് മൈ ​ഷോ​യി​ൽ ട്രെ​ൻ​ഡിം​ഗി​ൽ ഒ​ന്നാ​മ​താ​യി നി​ൽ​ക്കു​ന്ന ചി​ത്ര​ത്തി​ന്, ഡി​സ്ട്രി​ക്റ്റ് ബൈ ​സൊ​മാ​റ്റോ ആ​പ്പി​ൽ മോ​സ്റ്റ് ഹൈ​പ്പ്ഡ് ബാ​ഡ്ജും ല​ഭി​ച്ചി​ട്ടു​ണ്ട്. ഡി​സ്ട്രി​ക്റ്റ് ആ​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ചി​ത്ര​ത്തി​ന്‍റെ 12,000-ത്തി​ല​ധി​കം ടി​ക്ക​റ്റു​ക​ൾ വെ​റും ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​റ്റു പോ​കു​ന്ന​ത്. ബു​ക്ക് മൈ ​ഷോ, ഡി​സ്ട്രി​ക്റ്റ്, ടി​ക്ക​റ്റ് ന്യൂ ​തു​ട​ങ്ങി​യ ആ​പ്പു​ക​ൾ വ​ഴി​യും കൗ​ണ്ട​ർ സെ​യി​ലി​ലൂ​ടെ​യും ആ​ദ്യ മ​ണി​ക്കൂ​റി​ൽ ത​ന്നെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ടി​ക്ക​റ്റു​ക​ളാ​ണ് വി​റ്റ​ഴി​ഞ്ഞ​ത്.

കേ​ര​ള​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ഫാ​ൻ​സ്‌ ഷോ​ക​ൾ​ക്കും മാ​ര​ത്ത​ൺ ഷോ​ക​ൾ​ക്കും വ​ൻ ഡി​മാ​ൻ​ഡാ​ണ്. തൃ​ശൂ​രി​ലെ പ്ര​ശ​സ്ത​മാ​യ രാ​ഗം തി​യേ​റ്റ​റി​ൽ ആ​ദ്യ ദി​നം 24 മ​ണി​ക്കൂ​ർ മാ​ര​ത്ത​ൺ ഷോ​ക​ളാ​ണ് ജ​യി​ല​ർ 2-നാ​യി ചാ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ദ്യ ദി​വ​സ​ത്തെ മു​ഴു​വ​ൻ ഷോ​ക​ളും ഇ​തി​നോ​ട​കം ഫു​ൾ ആ​യ​തോ​ടെ കൂ​ടു​ത​ൽ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. ഒ​ക്ടോ​ബ​ർ 15-ന് ​പു​ല​ർ​ച്ചെ ആ​റു​മ​ണി മു​ത​ലാ​ണ് കേ​ര​ള​ത്തി​ലെ ആ​ദ്യ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ ബു​ക്കിം​ഗ് ആ​വേ​ശ​ത്തി​ന് പി​ന്നി​ൽ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം മോ​ഹ​ൻ​ലാ​ലി​ന്‍റെ സാ​ന്നി​ധ്യ​വും വ​ലി​യൊ​രു ഘ​ട​ക​മാ​ണ്. ആ​ദ്യ ഭാ​ഗ​ത്ത് അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തി വ​ലി​യ കൈ​യ​ടി നേ​ടി​യ മോ​ഹ​ൻ​ലാ​ൽ, ര​ണ്ടാം ഭാ​ഗ​ത്തി​ലും എ​ത്തു​ന്നു​വെ​ന്ന​ത് മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്നു. ട്രെ​യി​ല​റി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ മാ​സ് ലു​ക്ക് ആ​രാ​ധ​ക​രി​ൽ പ്ര​തീ​ക്ഷ ഇ​ര​ട്ടി​യാ​ക്കി​യി​ട്ടു​ണ്ട്.

സ​ൺ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ക​ലാ​നി​ധി മാ​ര​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം കേ​ര​ള​ത്തി​ൽ ശ്രീ ​ഗോ​കു​ലം മൂ​വീ​സും ഡ്രീം ​ബി​ഗ് ഫി​ലിം​സും ചേ​ർ​ന്നാ​ണ് തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. മു​ത്തു​വേ​ൽ പാ​ണ്ഡ്യ​നാ​യി ര​ജ​നി​കാ​ന്ത് വീ​ണ്ടും എ​ത്തു​മ്പോ​ൾ, ശി​വ രാ​ജ്കു​മാ​ർ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, എ​സ്.​ജെ. സൂ​ര്യ, വി​ദ്യ ബാ​ല​ൻ, മി​ഥു​ൻ ച​ക്ര​വ​ർ​ത്തി, യോ​ഗി ബാ​ബു, ഹ​ക്കീം ഷാ​ജ​ഹാ​ൻ തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര​യും ചി​ത്ര​ത്തി​ലു​ണ്ട്. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റി​ന്‍റെ സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ചി​ത്ര​ത്തി​ന് വ​ലി​യ ഹൈ​പ്പാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​ഗോ​ള റി​ലീ​സാ​യി ഒ​ക്ടോ​ബ​ർ 15-ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ജ​യി​ല​ർ 2, ബോ​ക്സ് ഓ​ഫീ​സി​ൽ പു​തി​യ റി​ക്കോ​ർ​ഡു​ക​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Movies

ഒ​ക്ടോ​ബ​ർ 15ന് ​'ജ​യി​ല​ർ 2' തി​യ​റ്റ​റു​ക​ളി​ലേ​ക്ക്; ആ​വേ​ശ​മു​ണ​ർ​ത്തി ട്രെ​യി​ല​റും മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റും

ത​മി​ഴ് സി​നി​മാ​സ്വാ​ദ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ര​ജ​നി​കാ​ന്ത് ചി​ത്രം 'ജ​യി​ല​ർ 2'വി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വ​ന്നു. ഒ​ക്ടോ​ബ​ർ 15ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ഇ​തി​ന​കം ത​ന്നെ ഒ​മ്പ​ത് മി​ല്യ​ൺ കാ​ഴ്ച​ക്കാ​രെ നേ​ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ചു​ക​ഴി​ഞ്ഞു.

ആ​ദ്യ ഭാ​ഗ​ത്തേ​ക്കാ​ൾ വ​ലി​യ കാ​ൻ​വാ​സി​ലും മാ​സ് രം​ഗ​ങ്ങ​ളു​മാ​യാ​ണ് ര​ണ്ടാം ഭാ​ഗം ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​റി​ന്‍റെ ട്രേ​ഡ് മാ​ർ​ക്ക് ബ്ലാ​ക്ക് ഹ്യൂ​മ​റി​നൊ​പ്പം വ​മ്പ​ൻ ആ​ക്ഷ​ൻ സീ​ക്വ​ൻ​സു​ക​ളും വൈ​കാ​രി​ക മു​ഹൂ​ർ​ത്ത​ങ്ങ​ളും പ​ഞ്ച് ഡ​യ​ലോ​ഗു​ക​ളും ട്രെ​യി​ല​റി​ൽ കാ​ണി​ച്ചു ത​രു​ന്നു​ണ്ട്. ര​ജ​നി​കാ​ന്തി​ന്‍റെ 'മു​ത്തു​വേ​ൽ പാ​ണ്ഡ്യ​ൻ' എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ത​ക​ർ​പ്പ​ൻ തി​രി​ച്ചു​വ​ര​വി​നാ​യി ആ​രാ​ധ​ക​ർ വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. ക​മ​ന്‍റ് ബോ​ക്സി​ൽ മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​രു​ടെ വ​ൻ ക​മ​ന്‍റ് പ്ര​വാ​ഹ​വും ശ്ര​ദ്ധേ​യ​മാ​യി​ട്ടു​ണ്ട്. ആ​ദ്യ ഭാ​ഗ​ത്തേ​ക്കാ​ൾ ഗം​ഭീ​ര​മാ​യ വേ​ഷ​മാ​യി​രി​ക്കും ര​ണ്ടാം ഭാ​ഗ​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റേ​തെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ശ്രീ ​ഗോ​കു​ലം ഗോ​പാ​ല​ന്‍റെ ശ്രീ ​ഗോ​കു​ലം മൂ​വീ​സ് ആ​ണ് കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​ത്തി​ലും വ​മ്പ​ൻ റി​ലീ​സാ​യി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്. റെ​ക്കോ​ർ​ഡ് തു​ക​യ്ക്ക് ആ​ണ് ശ്രീ ​ഗോ​കു​ലം മൂ​വീ​സ് ഈ ​ചി​ത്ര​ത്തി​ന്‍റെ വി​ത​ര​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ​ത്. അ​തി​നാ​ൽ കേ​ര​ള​ത്തി​ൽ ചി​ത്രം ഓ​ൾ ടൈം ​റെ​ക്കോ​ർ​ഡ് റി​ലീ​സി​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്. സ​ൺ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ക​ലാ​നി​ധി മാ​ര​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം, ബ്ലോ​ക്ക്ബ​സ്റ്റ​ർ ഹി​റ്റാ​യ ആ​ദ്യ ഭാ​ഗ​ത്തി​ന് ശേ​ഷം മു​ത്തു​വേ​ൽ പാ​ണ്ഡ്യ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യു​ള്ള ര​ജ​നീ​കാ​ന്തി​ന്‍റെ ര​ണ്ടാം വ​ര​വാ​ണ്. ഡ്രീം ​ബി​ഗ് ഫി​ലിം​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ ഡി​സ്ട്രി​ബു​ഷ​ൻ പാ​ർ​ട്ണ​ർ.

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, എ​സ്. ജെ. ​സൂ​ര്യ, വി​ദ്യ ബാ​ല​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. മി​ഥു​ൻ ച​ക്ര​വ​ർ​ത്തി, യോ​ഗി ബാ​ബു, ഹ​ക്കീം ഷാ​ജ​ഹാ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ര​യി​ലു​ണ്ട് ഇ​വ​രു​ടെ ക്യാ​ര​ക്ട​ർ വീ​ഡി​യോ നേ​ര​ത്തെ ത​ന്നെ പു​റ​ത്ത് വ​രി​ക​യും ഏ​റെ ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്തി​രു​ന്നു. ആ​ദ്യ ഭാ​ഗ​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും പു​തി​യ താ​ര​ങ്ങ​ളെ​യും ഒ​രു​മി​പ്പി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും 'ജ​യി​ല​ർ 2' ന് ​ഉ​ണ്ട്. ചി​ത്ര​ത്തി​ലെ 'അ​ല്ല ബോ​ല​ലോ' അ​ട​ക്ക​മു​ള്ള ഗാ​ന​ങ്ങ​ളും അ​നി​രു​ദ്ധി​ന്‍റെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഇ​തി​ന​കം ത​ന്നെ വ​ലി​യ ഹി​റ്റാ​യി​ട്ടു​ണ്ട്.

 

Movies

ജ​യി​ല​ർ 2 ൽ ​കാ​ന്ത​യാ​യി വി​ദ്യ ബാ​ല​ൻ; ത​ക​ർ​ത്തെ​ന്ന് ആ​രാ​ധ​ക​ർ

ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി നെ​ൽ​സ​ൺ ദി​ലീ​പ് കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ജ​യി​ല​ർ 2 സി​നി​മ​യി​ലെ വി​ദ്യ ബാ​ല​ന്‍റെ ക്യാ​ര​ക്ട​ർ ടീ​സ​ർ പു​റ​ത്തി​റ​ക്കി.

കാ​ന്ത എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് വി​ദ്യ ബാ​ല​ൻ എ​ത്തു​ന്ന​ത്. സാ​രി​യു​ടു​ത്ത് കൈ​യി​ൽ സി​ഗ​ര​റ്റു​മാ​യി സാ​രി​യു​ട​ത്താ​ണ് വി​ദ്യ​യെ​ത്തു​ന്ന​ത്.

ചി​ത്ര​ത്തി​ലെ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ ക്യാ​ര​ക്ട​ർ ടീ​സ​റാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ആ​ദ്യം പു​റ​ത്തു​വി​ട്ട​ത്. ദി​ലീ​പ് എ​ന്ന വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യാ​ണ് സു​രാ​ജ് എ​ത്തു​ന്ന​ത്.

 

Movies

ര​ജ​നി​കാ​ന്തി​നൊ​പ്പം വി​ദ്യാ ബാ​ല​ൻ; ജ​യി​ല​ർ 2ൽ ​ക​ഥാ​ഗ​തി​യെ മാ​റ്റി​മ​റി​ക്കു​ന്ന വേ​ഷം  

ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന ജ​യി​ല​റി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ വി​ദ്യാ ബാ​ല​ൻ പ്ര​ധാ​ന​വേ​ഷ​ത്തി​ൽ എ​ത്തി​യേ​ക്കു​മെ​ന്ന് സൂ​ച​ന. ചി​ത്ര​ത്തി​ന്‍റെ ക​ഥാ​ഗ​തി​യെ മാ​റ്റി​മ​റി​ക്കു​ന്ന നി​ർ​ണാ​യ​ക വേ​ഷ​മാ​ണ് ന​ടി​ക്കെ​ന്നാ​ണ് സൂ​ച​ന.

2024ൽ ​റി​ലീ​സ് ചെ​യ്ത ഭൂ​ൽ ഭു​ല​യ്യ മൂ​ന്നാം ഭാ​ഗ​ത്തി​നു ശേ​ഷം വി​ദ്യ അ​ഭി​ന​യി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​കും ജ​യി​ല​ർ 2. 2026 ഓ​ഗ​സ്റ്റ് പ​തി​നാ​ലി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.

അ​ജി​ത് കു​മാ​റി​നൊ​പ്പം അ​ഭി​ന​യി​ച്ച നേ​ർ​കൊ​ണ്ട പാ​ർ​വൈ​യാ​ണ് ത​മി​ഴി​ൽ വി​ദ്യ അ​വ​സാ​ന​മാ​യി വേ​ഷ​മി​ട്ട ചി​ത്രം.

2023ൽ ​ആ​യി​രു​ന്നു ടൈ​ഗ​ർ മു​ത്തു​വേ​ൽ പാ​ണ്ഡ്യ​നാ​യി ജ​യി​ല​റി​ലൂ​ടെ ര​ജ​നീ​കാ​ന്ത് പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​യ​ത്. ആ​ഗോ​ള ബോ​ക്സ് ഓ​ഫി​സി​ല്‍ 600 കോ​ടി​യി​ലേ​റെ​യാ​ണ് ചി​ത്രം നേ​ടി​യ​ത്.

അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ ത​ന്നെ​യാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ​യും സം​ഗീ​ത​സം​വി​ധാ​നം. മോ​ഹ​ൻ​ലാ​ൽ, ശി​വ​രാ​ജ് കു​മാ​ർ, ര​മ്യ കൃ​ഷ്ണ​ൻ, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, അ​ന്ന രേ​ഷ്മ രാ​ജ​ൻ, ജാ​ക്കി ഷ്റോ​ഫ് എ​ന്നി​ങ്ങ​നെ വ​മ്പ​ൻ താ​ര​നി​ര​യും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

Movies

ജോർജുകുട്ടി ഇനി മാത്യുവാകും; ജയിലർ 2 സെറ്റിലേയ്ക്ക് പറന്ന് താരം  

ദൃശ്യം 3 ചൊവ്വാഴ്ച പാക്കപ്പ് ആയതിന് പിന്നാലെ ബുധനാഴ്ച രാവിലെ തന്നെ ജയിലർ 2ന്‍റെ ലൊക്കേഷനിലേയ്ക്ക് പറന്ന് മോഹൻലാൽ. ജയിലറിന്‍റെ ഗോവയിലെ സെറ്റിലേയ്ക്കാണ് താരം പോയത്.

മോഹൻലാലിന്‍റെപേഴ്സനൽ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റിൽ നിന്നുള്ള ചിത്രം പങ്കുവച്ചത്. മോഹൻലാലിനൊപ്പം ഫ്ലൈറ്റിൽ സഞ്ചരിക്കുന്ന ചിത്രം ഓഫ് ടു ജെ2 എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഏതാനും മണിക്കൂറുകൾ മുൻപാണ് ദൃശ്യം 3 പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വീഡിയോ അണിയറ പ്രവർത്തകർ‌ പങ്കുവച്ചത്.

ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റിൽ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്. ‘ജയിലർ’ സിനിമയിൽ ശ്രദ്ധേയമായ മോഹൻലാലിന്‍റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തത് ജിഷാദ് ഷംസുദ്ദീൻ ആണ്.

‘ജയിലർ 2’ സിനിമയിലും മോഹൻലാലിന്‍റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. മാത്യുവിന്‍റെ ആദ്യ ഭാഗത്തിലെ കോസ്റ്റ്യൂം തരംഗമായി മാറിയിരുന്നു.

Latest News

Corehub Up