വിദ്യ ജയിലർ 2ൽ
രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 സിനിമയിലെ വിദ്യ ബാലന്റെ ക്യാരക്ടർ ടീസർ പുറത്തിറക്കി.
കാന്ത എന്ന കഥാപാത്രമായാണ് വിദ്യ ബാലൻ എത്തുന്നത്. സാരിയുടുത്ത് കൈയിൽ സിഗരറ്റുമായി സാരിയുടത്താണ് വിദ്യയെത്തുന്നത്.
ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ ക്യാരക്ടർ ടീസറാണ് അണിയറപ്രവർത്തകർ ആദ്യം പുറത്തുവിട്ടത്. ദിലീപ് എന്ന വില്ലൻ കഥാപാത്രമായാണ് സുരാജ് എത്തുന്നത്.
പിന്നാലെ എസ്.ജെ സൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ടീസറും പുറത്തുവിട്ടിരുന്നു. വില്ലൻ കഥാപാത്രമായി എത്തുന്ന എസ്.ജെ. സൂര്യയുടെ കാരക്ടർ ലുക്ക് ആണ് പുറത്തുവന്നത്.
വിജയ് കാർത്തിക് കണ്ണൻ ആണ് ഛായാഗ്രഹണം. ചിത്രം ഒക്ടോബർ 15ന് തിയറ്ററുകളിലെത്തും. 2023ൽ ആയിരുന്നു ടൈഗർ മുത്തുവേൽ പാണ്ഡ്യനായി ‘ജയിലറി’ലൂടെ രജനീകാന്ത് പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
ആഗോള ബോക്സ് ഓഫിസില് 600 കോടിയിലേറെയാണ് ചിത്രം നേടിയത്. അനിരുദ്ധ് രവിചന്ദർ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീതസംവിധാനം.
Tags : Vidya Balan JAILER 2 Rajinikanth Sun Pictures Nelson