രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ സിനിമയുടെ റിലീസ് പ്രഖ്യാപന ടീസറിൽ തിളങ്ങി മലയാളി താരങ്ങൾ.
സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാജഹാൻ, കോട്ടയം നസീർ, മിർണ, സുജിത് ശങ്കർ എന്നിവരെ ടീസറിൽ കാണാം. .
വിനായകന്റെ കഥാപാത്രമായ വർമന്റെ ഫ്ലാഷ് ബാക്ക് ഡയലോഗിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. രമ്യ കൃഷ്ണൻ, റിത്വിക്, തമിഴ് എന്നിവരും ടീസറിൽ വന്നുപോകുന്നു. രജനിയുടെ കഥാപാത്രത്തിന്റെ ലുക്ക് വെളിപ്പെടുത്തുന്നില്ല. ചിത്രം ഒക്ടോബർ 15ന് തിയറ്ററുകളിലെത്തും.