x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യി​ല​ർ 2 ടീ​സ​റി​ൽ തി​ള​ങ്ങി ഹ​ക്കിം ഷാ​ജ​ഹാ​നും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും; ടീ​സ​ർ

എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ഡെ​സ്ക്
Published: July 3, 2026 08:31 AM IST | Updated: July 3, 2026 08:31 AM IST

ജയിലർ 2 റിലീസ് ടീസറിൽ നിന്നും

ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി നെ​ൽ​സ​ൺ ദി​ലീ​പ് കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ‘ജ​യി​ല​ർ 2’ സി​നി​മ​യു​ടെ റി​ലീ​സ് പ്ര​ഖ്യാ​പ​ന ടീ​സ​റി​ൽ തി​ള​ങ്ങി മ​ല​യാ​ളി താ​ര​ങ്ങ​ൾ.

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ഹ​ക്കിം ഷാ​ജ​ഹാ​ൻ, കോ​ട്ട​യം ന​സീ​ർ, മി​ർ​ണ, സു​ജി​ത് ശ​ങ്ക​ർ എ​ന്നി​വ​രെ ടീ​സ​റി​ൽ കാ​ണാം. .

വി​നാ​യ​ക​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ വ​ർ​മ​ന്‍റെ ഫ്ലാ​ഷ് ബാ​ക്ക് ഡ​യ​ലോ​ഗി​ലൂ​ടെ​യാ​ണ് ടീ​സ​ർ ആ​രം​ഭി​ക്കു​ന്ന​ത്. ര​മ്യ കൃ​ഷ്ണ​ൻ, റി​ത്വി​ക്, ത​മി​ഴ് എ​ന്നി​വ​രും ടീ​സ​റി​ൽ വ​ന്നു​പോ​കു​ന്നു. ര​ജ​നി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ലു​ക്ക് വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ല. ചി​ത്രം ഒ​ക്ടോ​ബ​ർ 15ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

 

2023ൽ ​ആ​യി​രു​ന്നു ടൈ​ഗ​ർ മു​ത്തു​വേ​ൽ പാ​ണ്ഡ്യ​നാ​യി ജ​യി​ല​റി​ലൂ​ടെ ര​ജ​നീ​കാ​ന്ത് പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​യ​ത്. ആ​ഗോ​ള ബോ​ക്സ് ഓ​ഫി​സി​ല്‍ 600 കോ​ടി​യി​ലേ​റെ​യാ​ണ് ചി​ത്രം നേ​ടി​യ​ത്. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ ത​ന്നെ​യാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ​യും സം​ഗീ​ത​സം​വി​ധാ​നം. 

മോ​ഹ​ൻ​ലാ​ൽ, ശി​വ​രാ​ജ് കു​മാ​ർ, ര​മ്യ കൃ​ഷ്ണ​ൻ, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, അ​ന്ന രേ​ഷ്മ രാ​ജ​ൻ, ജാ​ക്കി ഷ്റോ​ഫ് എ​ന്നി​ങ്ങ​നെ വ​മ്പ​ൻ താ​ര​നി​ര​യും ചി​ത്ര​ത്തിന്‍റെ ഭാ​ഗ​മാ​ണ്.

Tags : Rajinikanth Nelson Anirudh JAILER 2

Recent News

Corehub Up