Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SunnyDeol

നവംബർ ആറിന് രാമായണ തിയറ്ററുകളിലേക്ക്; ആകാംക്ഷ വർധിപ്പിച്ച് ഇംഗ്ലീഷ് ട്രെയിലർ

ലോകമെന്പാടുമുള്ള ചലച്ചിത്രാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന, നിതേഷ് തിവാരിയുടെ എപ്പിക് ചിത്രം രാമായണ നവംബർ ആറിന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. ദീപാവലി ആഘോഷങ്ങൾക്കു തൊട്ടുമുൻപാണു ചിത്രത്തിന്‍റെ റിലീസ്.

ബോളിവുഡ് താരം രൺബീർ കപുർ ശ്രീരാമനായും, കന്നഡ സൂപ്പർ താരം യഷ് രാവണനായും വെള്ളിത്തിരയിലെത്തും. തെന്നിന്ത്യൻ താരം സായി പല്ലവിയാണ് സീതയായി എത്തുന്നത്. ഹനുമാനായി വേഷമിടുന്നത് ബോളിവുഡ് സൂപ്പർതാരം സണ്ണി ഡിയോൾ ആണ്. ലക്ഷ്മണന്‍റെ വേഷത്തിലെത്തുന്നത് രവി ദുബൈ ആണ്. അന്താരാഷ്ട്ര വിതരണക്കാരായ സോണി പിക്‌ചേഴ്‌സിലൂടെ ചിത്രത്തിന്‍റെ ഇംഗ്ലീഷ് ട്രെയിലറും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആഗോള പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ഇംഗ്ലീഷ് പതിപ്പിന്‍റ ട്രെയിലർ ഒരുക്കിയത്.

Latest News

Corehub Up