Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supreme Court Warning

സ​ർ​ക്കാ​രി​നെ മ​റി​ക​ട​ന്ന് ക്ര​മ​സ​മാ​ധാ​നം ന​ട​പ്പാക്ക​രു​ത്; ഡ​ൽ​ഹി പൊ​ലി​സി​ന് സു​പ്രീം​കോ​ട​തി​യു​ടെ താ​ക്കീ​ത്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധ​ങ്ങ​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തി സു​പ്രീം​കോ​ട​തി. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന്‍റെ പേ​രി​ൽ പൗ​ര​സ്വാ​ത​ന്ത്ര്യം ത​ട​യ​രു​തെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. മെ​ട്രോ സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്ക​ണം. ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്ത​രു​തെ​ന്നും സ​ർ​ക്കാ​രി​നെ മ​റി​ക​ട​ന്ന് ക്ര​മ​സ​മാ​ധാ​നം ന​ട​പ്പാ​ക്കാ​ൻ പൊ​ലി​സി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ അ​ജ്ഞാ​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യെ​ന്ന പ​രാ​തി​യി​ൽ മേ​ന​ക ഗു​രു​സ്വാ​മി ന​ൽ​കി​യ ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ർ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. അ​ട​ച്ചു​പൂ​ട്ടി​യ​താ​യി പ​റ​യ​പ്പെ​ടു​ന്ന 47 മെ​ട്രോ സ്റ്റേ​ഷ​നു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ട​ൻ ന​ൽ​കാ​ൻ ജ​സ്റ്റീ​സ് ജോ​യ്‌​മ​ല്യ ബാ​ഗ്ചി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചു. 10ന് ​മെ​ട്രോ സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും 271 ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജീ​വ​നും സ്വാ​ത​ന്ത്ര്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ കോ​ട​തി​ക്കു​ള്ള ക​രു​ത​ൽ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ഭി​ഭാ​ഷ​ക​ർ, സാ​ധാ​ര​ണ പൗ​ര​ന്മാ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം ഒ​രു​പോ​ലെ​യാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും വാ​ദ​ത്തി​നി​ടെ സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ളു​ടെ സ്വ​ത​ന്ത്ര സ​ഞ്ചാ​രം ഉ​റ​പ്പാ​ക്ക​ണം. നി​യ​മ​വ്യ​വ​സ്ഥ ത​ക​രാ​റി​ലാ​കു​ന്ന​തു​വ​രെ മെ​ട്രോ സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്ക​ണം. ആ​ളു​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​വും അ​തി​ന് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ങ്ങ​ളി​ൽ കേ​ന്ദ്ര ക്യാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യോ​ട് സു​പ്രീം​കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി. ഒ​പ്പം ക്ര​മ​സ​മാ​ധാ​നം നി​യ​ന്ത്രി​ച്ച ഡ​ൽ​ഹി പൊ​ലി​സും മെ​ട്രോ അ​ട​ച്ച ഡി​എം​ആ​ർ​സി​യോ​ടും കോ‌ട​തി റി​പ്പോ​ർ​ട്ട് തേ​ടി.

Latest News

Corehub Up