Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SupremeCourt March

ഡ​ൽ​ഹി​യെ കോ​ട്ട​യാ​ക്കി മാ​റ്റി: സു​പ്രീം​കോ​ട​തി മാ​ർ​ച്ചി​ന് മു​ന്നേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: 'വോ​ട്ട് ചോ​രി' ആ​രോ​പ​ണ​ങ്ങ​ളും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും ഇ​ന്ത്യ മു​ന്ന​ണി ഇ​ന്ന് ന​ട​ത്തു​ന്ന സു​പ്രീം​കോ​ട​തി മാ​ർ​ച്ചി​ന് മു​ന്നോ​ടി​യാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

ഡ​ൽ​ഹി​യെ ഒ​രു 'കോ​ട്ട' പോ​ലെ​യാ​ക്കി മാ​റ്റി​യ​ത് എ​ന്തി​നാ​ണെ​ന്നും, ഗ്യാ​നേ​ഷ് കു​മാ​റി​നെ മോ​ദി സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ന്ന് 200-ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​വ​ർ വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്നു​ണ്ടെ​ന്നും രാ​ഹു​ൽ ഗാ​ന്ധി അ​വ​കാ​ശ​പ്പെ​ട്ടു.

'ച​ലോ ഡ​ൽ​ഹി - മാ​ർ​ച്ച് ഫോ​ർ ഡെ​മോ​ക്ര​സി' എ​ന്ന നാ​മ​ക​ര​ണ​ത്തി​ൽ ഉ​ച്ച​യ്ക്ക് 1:30-ന് ​കൊ​ണാ​ട്ട് പ്ലേ​സ്-​ബ​രാ​ഖം​ബ റോ​ഡ് ജം​ഗ്ഷ​നി​ൽ നി​ന്നാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ആ​രം​ഭി​ക്കു​ന്ന​ത്. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വും മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സു​ര​ക്ഷ മു​ൻ​നി​ർ​ത്തി പ​ട്ടേ​ൽ ചൗ​ക്ക്, ജ​ൻ​പ​ഥ്, രാ​ജീ​വ് ചൗ​ക്ക്, മ​ണ്ഡി ഹൗ​സ്, സെ​ൻ​ട്ര​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ്, ബ​രാ​ഖം​ബ റോ​ഡ് എ​ന്നീ ആ​റ് മെ​ട്രോ സ്റ്റേ​ഷ​നു​ക​ളു​ടെ ക​വാ​ട​ങ്ങ​ൾ ഉ​ച്ച​യ്ക്ക് നാ​ല് മ​ണി വ​രെ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. 

Latest News

Corehub Up