Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Swadeshabhimani Park

Thiruvananthapuram

ന​വീ​ക​ര​ണം കൊ​തി​ച്ച് സ്വ​ദേ​ശാ​ഭി​മാ​നി പാ​ര്‍​ക്ക്

നെ​യ്യാ​റ്റി​ന്‍​ക​ര: തു​രു​ന്പെ​ടു​ത്ത​തും പൊ​ട്ടി​യ​തു​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍. നോ​ക്കു​കു​ത്തി​ക​ളാ​യ വെ​ളി​ച്ച​ത്തൂ​ണു​ക​ള്‍. സാ​യാ​ഹ്ന​ങ്ങ​ളി​ല്‍ നി​ര​വ​ധി കു​ട്ടി​ക​ള്‍​ക്ക് പ്രി​യ​പ്പെ​ട്ട​താ​യി​രു​ന്ന നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശാ​ഭി​മാ​നി പാ​ര്‍​ക്ക് ന​ഗ​ര​സ​ഭ​യു​ടെ അ​വ​ഗ​ണ​ന​യു​ടെ അ​ട​യാ​ളം.

നെ​യ്യാ​റ്റി​ന്‍​ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു മു​ന്‍​വ​ശ​ത്ത് വൃ​ത്താ​കൃ​തി​യി​ല്‍ നി​ര്‍​മി​ച്ച പാ​ര്‍​ക്ക് ന​ഗ​ര​സ​ഭ​യു​ടെ ശ്ര​ദ്ധേ​യ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യി​രു​ന്നു. ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള പാ​ത പാ​ര്‍​ക്കി​നു തൊ​ട്ടു​മു​ന്നി​ല്‍ ര​ണ്ടാ​യി പി​രി​ഞ്ഞ് തൊ​ട്ട​പ്പു​റ​ത്ത് വീ​ണ്ടും സം​ഗ​മി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ഈ ​മ​നോ​ഹ​ര​മാ​യ പാ​ര്‍​ക്ക് വി​ഭാ​വ​നം ചെ​യ്ത​ത്. സ്വ​ദേ​ശാ​ഭി​മാ​നി കെ. ​രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ അ​ര്‍​ധ​കാ​യ പ്ര​തി​മ, സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ലെ അ​വി​സ്മ​ര​ണീ​യ ഏ​ടാ​യ നെ​യ്യാ​റ്റി​ന്‍​ക​ര വെ​ടി​വെ​യ്പി​ലെ ധീ​ര​ര​ക്ത​സാ​ക്ഷി​ക​ളു​ടെ സ്മ​ര​ണാ​ര്‍​ഥ​മു​ള്ള സ്മാ​ര​കം എ​ന്നി​വ​യും പാ​ര്‍​ക്കി​ന്‍റെ അ​തി​രു​ക​ള്‍​ക്കു​ള്ളി​ല്‍ സ്ഥി​തി ചെ​യ്യു​ന്നു.

സ്വ​ദേ​ശാ​ഭി​മാ​നി​യു​ടെ നാ​ടു​ക​ട​ത്ത​ല്‍, നെ​യ്യാ​റ്റി​ന്‍​ക​ര വെ​ടി​വെ​യ്പ് വാ​ര്‍​ഷി​ക​ദി​നം മു​ത​ലാ​യ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ന​ഗ​ര​സ​ഭ​യും വി​വി​ധ സം​ഘ​ട​ന​ക​ളും ഇ​വി​ടെ പു​ഷ്പാ​ര്‍​ച്ച​ന​യും അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ത്താ​റു​മു​ണ്ട്. സാ​യാ​ഹ്ന​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളോ​ടും കു​ടും​ബാം​ഗ​ങ്ങ​ളോ​ടു​മൊ​പ്പം ചെ​ല​വ​ഴി​ക്കാ​ന്‍ പാ​ത​യോ​ര​ത്തെ പാ​ര്‍​ക്കി​ല്‍ മു​ന്പ് ഒ​ട്ടേ​റെ പേ​ര്‍ വ​ന്നി​രു​ന്നു. സ​ന്ദ​ര്‍​ശ​ക​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ന​ഗ​ര​സ​ഭ മു​ന്പ് പാ​ര്‍​ക്കി​ന്‍റെ ഉ​ള്‍​ഭാ​ഗം ഡി​സൈ​ന്‍ ചെ​യ്ത് ത​റ​യോ​ട് പാ​കു​ക​യും ജ​ല​ധാ​ര യ​ന്ത്ര​വും കു​ട്ടി​ക​ള്‍​ക്ക് ക​ളി​ക്കാ​നു​ള്ള മാ​ജി​ക് കേ​വ് മു​ത​ലാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും സ്ഥാ​പി​ക്കു​ക​യു​മു​ണ്ടാ​യി.

പാ​ര്‍​ക്കി​ന് ചു​റ്റു​വേ​ലി​യും ക​വാ​ട​വും നി​ര്‍​മി​ച്ചു. എ​ന്നാ​ൽ വേ​ലി അ​ങ്ങി​ങ്ങാ​യി വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു ത​ക​ര്‍​ന്നു. ഉ​പ​ക​ര​ണ​ങ്ങ​ളും ജ​ല​ധാ​രാ യ​ന്ത്ര​വു​മൊ​ക്കെ ശ​രി​യാ​യ പ​രി​പാ​ല​ന​മി​ല്ലാ​തെ ന​ശി​ച്ചു. നി​ല​വി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ആ​ര്‍​ക്കും വേ​ണ്ടാ​ത്ത ഒ​ന്നാ​യി പാ​ർ​ക്ക് മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി പാ​ര്‍​ക്ക് ന​വീ​ക​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ല്‍ മാ​റ്റു​ക​യും യ​ഥാ​വി​ധി പ​രി​പാ​ലി​ച്ച് സം​ര​ക്ഷി​ക്കാ​നു​ത​കു​ന്ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up