മോസ്കോ: അനധികൃതമായി അതിർത്തി കടന്ന സ്വീഡിഷ് പൗരനെ അറസ്റ്റ് ചെയ്തതായി റഷ്യ.
വടക്കുപടിഞ്ഞാറൻ പസ്കോവ് മേഖലയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് റഷ്യയുടെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് അറിയിച്ചു. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
നേരത്തേ യുക്രെയ്നിലെ സൈനിക ഡ്രോൺ യൂണിറ്റിൽ പ്രവർത്തിച്ചിരുന്ന ഇയാൾ റഷ്യക്കെതിരേ യുദ്ധം ചെയ്തിരുന്നതായും എഫ്എസ്ബി പറയുന്നു.
റഷ്യയിലെ സ്വീ ഡിഷ് എംബസി സംഭവത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു.