പാറശാല: ശ്രീ വിവേകാനന്ദ മെമ്മോറിയല്‍ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ എക്സലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച "സിംബയോസിസ് 2026' ദ്വിദിന ശാസ്ത്രപ്രദര്ശനമേള സമാപിച്ചു. മേളയുടെ രണ്ടാം ദിവസം തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രദര്‍ശനം കാണാനെത്തി.
ശാസ്ത്രമേഖലകളെ പരിചയപ്പെടുത്തുന്ന നിരവധി സ്റ്റാളുകളും മാതൃകകളും പരീക്ഷണങ്ങളും പ്രദര്ശനവിസ്മയങ്ങളും വിദ്യാര്‍ഥികളുടെ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു. പാഠപുസ്തകങ്ങളില്‍ പഠിക്കുന്ന ശാസ്ത്രവിഷയങ്ങളെ പ്രായോഗികതലത്തില്‍ മനസിലാക്കാന്‍ മേള ഏറെ സഹായകമായി.