x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിം​ബ​യോ​സി​സ് ശാ​സ്ത്ര​ പ്ര​ദ​ര്‍​ശ​ന​മേ​ള സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: September 21, 2026 02:07 AM IST | Updated: September 21, 2026 02:07 AM IST

"സിം​ബ​യോ​സി​സ് 2026' ദ്വി​ദി​ന ശാ​സ്ത്ര​പ്ര​ദ​ര്‍​ശ​ന ​മേ​ളയോടനുബന്ധിച്ചു വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്തപ്പോൾ.

പാ​റ​ശാ​ല: ശ്രീ ​വി​വേ​കാ​ന​ന്ദ മെ​മ്മോ​റി​യ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ക്‌​സ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച "സിം​ബ​യോ​സി​സ് 2026' ദ്വി​ദി​ന ശാ​സ്ത്ര​പ്ര​ദ​ര്‍​ശ​ന​മേ​ള സ​മാ​പി​ച്ചു. മേ​ള​യു​ടെ ര​ണ്ടാം ദി​വ​സം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​ദ​ര്‍​ശ​നം കാ​ണാ​നെ​ത്തി.

ശാ​സ്ത്ര​മേ​ഖ​ല​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന നി​ര​വ​ധി സ്റ്റാ​ളു​ക​ളും മാ​തൃ​ക​ക​ളും പ​രീ​ക്ഷ​ണ​ങ്ങ​ളും പ്ര​ദ​ര്‍​ശ​ന​വി​സ്മ​യ​ങ്ങ​ളും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​ത്യേ​ക ശ്ര​ദ്ധ ആ​ക​ര്‍​ഷി​ച്ചു. പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ളെ പ്രാ​യോ​ഗി​ക​ത​ല​ത്തി​ല്‍ മ​ന​സി​ലാ​ക്കാ​ന്‍ മേ​ള ഏ​റെ സ​ഹാ​യ​ക​മാ​യി.

Tags : Nattuvishesham DistrictNews DeepikaNews Symbiosis

Recent News

Corehub Up