x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​പ്പ​റ​ന്പ് സ്കൂ​ളി​ൽ ലാ​ബ് കോം​പ്ല​ക്സി​ന് ത​റ​ക്ക​ല്ലി​ട്ടു

വെബ് ഡെസ്ക്
Published: September 21, 2026 03:00 AM IST | Updated: September 21, 2026 03:00 AM IST

പു​തു​പ്പ​റ​ന്പ് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​മി​ക്കു​ന്ന ലാ​ബ് കോം​പ്ല​ക്സി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ നി​ർ​വ​ഹി​ച്ച് മ​ന്ത്രി എ​ൻ. ഷം​സു​ദീ​ൻ പ്ര​സം​ഗി​ക്കു​ന്നു.

കു​ട്ടി​ക​ൾ ഗ​വേ​ഷ​ണ തത്​പ​ര​ത വ​ള​ർ​ത്തി​യെ​ടു​ക്ക​ണം: മ​ന്ത്രി ഷം​സു​ദീ​ൻ

മ​ല​പ്പു​റം: വി​ദ്യാ​ർ​ഥി​ക​ൾ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നും പ​ഠ​ന​വി​ഷ​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണ താ​ത്​പ​ര്യം വ​ള​ർ​ത്തി​യെ​ടു​ക്കാ​നും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ളെ പു​തി​യ കാ​ല​ഘ​ട്ട​ത്തി​ന് അ​നു​യോ​ജ്യ​മാ​യി ശ​ക്തീ​ക​രി​ക്കു​ന്ന​തി​നാ​യി "ഡി​ജി​റ്റ​ൽ സ്ക്വ​യ​ർ’ ഹൈ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന "എ​റൈ​സ്’ തു​ട​ങ്ങി​യ സാ​ങ്കേ​തി​ക പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തു​പ്പ​റ​ന്പ് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​മി​ക്കു​ന്ന അ​ത്യാ​ധു​നി​ക ലാ​ബ് കോം​പ്ല​ക്സി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ മ​ന്ത്രി എ​ൻ. ഷം​സു​ദീ​ൻ നി​ർ​വ​ഹി​ച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഭാ​വി​യി​ൽ ലോ​ക​ത്തി​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളോ​ട് ആ​ഗോ​ള​ത​ല​ത്തി​ൽ മ​ത്സ​രി​ക്കേ​ണ്ട​തു​കൊ​ണ്ട് ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സം ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള​താ​യി​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ സ​യ​ൻ​സ് ബാ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​തി​യ കോ​ഴ്സു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് ഇ​ത്ത​രം മി​ക​ച്ച ലാ​ബ് സൗ​ക​ര്യ​ങ്ങ​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പി.​എം.​എ. സ​മീ​ർ എം​എ​ൽ​എ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ലാ​ൻ ഫ​ണ്ടി​ൽനി​ന്ന് അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മൂ​ന്ന് നി​ല​ക​ളു​ള്ള പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. മൂ​ന്ന് നി​ല​ക​ളി​ലാ​യി ഫി​സി​ക്സ്, കെ​മി​സ്ട്രി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ​ക്ക് വേ​വ്വേ​റെ ലാ​ബു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഡി​സൈ​ൻ.

വേ​ങ്ങ​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബു​താ​ഹി​ർ, എ​ട​രി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റൈ​ഹാ​ന ബീ​ഗം, വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​ടി.​ അ​ബ്ദു​സ​മ​ദ്, ബ്ലോ​ക്ക് ഡി​വി​ഷ​ൻ മെം​ബ​ർ വി.​ടി. സു​ബൈ​ർ ത​ങ്ങ​ൾ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ റു​ബൈ​ദ പ​ത്തൂ​ർ, പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഗോ​പ​ൻ മു​ക്കു​ള​ത്ത്, വി​വി​ധ വാ​ർ​ഡ് അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ, പി​ടി​എ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Foundation

Recent News

Corehub Up